Tuesday
16 Oct 2018

കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

By: Web Desk | Tuesday 2 October 2018 4:01 PM IST

ഭുവനേശ്വര്‍: പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ഭര്‍ത്താവിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഒഡീഷ്യയിലെ ശ്രീ റാം നഗറിലാണ് സംഭവം.

നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളില്‍ മൃതദേഹം കണ്ട പ്രദേശവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. യുവതിയെ തട്ടിക്കൊണ്ട് പോയി കൊന്നതിന് ശേഷം കാറില്‍ ഉപേക്ഷിതാകാം എന്നതാണ് പൊലീസിന്റെ നിഗമനം. കാറിലെ ഡ്രൈവര്‍ സീറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്റെ മുന്‍ വശം തകര്‍ന്ന നിലയിലുമാണ്. റോഡില്‍ കാര്‍ തെന്നിമാറിയതിന്‍റെ അടയാളങ്ങളുമുണ്ട്. ഇത് അപകടമാണോ എന്നുള്ള സാധ്യതകളിലേക്കും പൊലീസിനെ എത്തിക്കുന്നുണ്ട്.

സംഭവസ്ഥലത്തെത്തിയ പൊലീസും ഫോറന്‍സിക് സംഘവും അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related News