Thursday
20 Sep 2018

താരമായി ലിയാന്ന; ശരീരത്തിൽ സ്പർശിച്ച ഞരമ്പു രോഗിയുടെ കവിളെല്ല് ഇടിച്ച്‌ തകർത്തു

By: Web Desk | Friday 27 April 2018 2:31 PM IST

കൊളറാഡോ:  സമ്മതമില്ലാതെ ശരീരത്തില്‍ തൊട്ട ഞരമ്പു രോഗിയുടെ കവിളെല്ല് ഇടിച്ച്‌ തകര്‍ത്ത് യുവതി. കൊളറാഡോ സ്വദേശിയായ ലിയാന്ന കാര്‍ എന്ന യുവതിയാണ് ശരീരത്തില്‍ സ്പര്‍ശിച്ചവനെ സ്വന്തമായി കൈകാര്യം ചെയ്തത്. കൂടാതെ ലിയാന്ന നീരുവെച്ച്‌ ചുവന്നു തുടുത്ത കൈയുടെ ചിത്രവും വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇതോടെ ലോകം ഒന്നടങ്കം യുവതിയ്ക്ക് അഭിനന്ദനം അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ ഡബ്ലിനിലേക്കുള്ള യാത്രക്കിടെയാണ് തനിക്ക് ദുരനുഭവമാണ് ഉണ്ടായത്. തൻെറ പിറകിൽ വന്ന യുവാവ് തന്റെ സ്വകാര്യ ഭാഗത്തു സ്പർശിക്കുകയും  മോശമായി സംസാരിക്കുകയും ചെയ്തു. ഇതു തനിക്ക് സഹിക്കാൻ കഴിഞ്ഞില്ല  ക്ഷമകെട്ട് യുവാവിന്റെ മുഖത്തു അടിക്കുകയുമായിരുന്നു. പൊലീസിനെ ഏൽപ്പിക്കുമെന്നു പറഞ്ഞപ്പോൾ യുവാവ് ഭ്രാന്തനെപ്പോലെ അലറുകയും ഓടിപ്പോവുകയും ചെയ്തു. ഇത് ആദ്യമായാണ് ഒരാളെ തല്ലുന്നത്. പണ്ടൊക്കെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ ഒന്നുംമിണ്ടാതെ നടന്നുപോകുമായിരുന്നു. നിഷ്‌കളങ്കരായ മറ്റുപെണ്‍കുട്ടികളേയും ഇതുപോലെ ഉപദ്രവിക്കുമല്ലോ എന്ന ചിന്തയില്‍ നിന്നാണ് അക്രമിയെ തിരികെ ഉപദ്രവിക്കാന്‍ തയാറായത്’ ലിയാന്ന കൂട്ടിച്ചേര്‍ത്തു. തന്റെ അനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ചതോടെ നിരവധി പേരാണ് ആശംസ അറിയിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.