Saturday
21 Oct 2017

വനിതകള്‍ക്കായി സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം

By: Web Desk | Sunday 8 October 2017 7:45 PM IST

കൊല്ലം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് അഹമ്മദാബാദിലുള്ള എന്റര്‍പണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ യുടെ സഹകരണത്തോടെ അഭ്യസ്തവിദ്യരായ യുവതികള്‍ക്ക് ഫാഷന്‍ ഡിസൈനിംഗ് മേഖലയില്‍ പ്രാധാന്യം നല്‍കി വ്യവസായ സംഗംഭകത്വ വികസന പരിശീലന പരിപാടി നടത്തന്നു. 6 ആഴ്ചത്തെ സൗജന്യ പരിശീലനം തിരുവനന്തപുരത്ത് നവംബറിലാണ് നടക്കുക .

സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എന്‍ജിനീയറിംഗിലോ ബിരുദമോ ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമയോ ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 40 വയസ്സിനും ഇടയില്‍. പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആശയവിനിമയപാടവം, മോട്ടിവേഷന്‍, സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, സാമ്പത്തിക വായ്പാ മാർഗങ്ങൾ, മാര്‍ക്കറ്റ് സര്‍വ്വേ, ബിസിനസ്സ് പ്ലാനിങ്ങ്, മാനേജ്‌മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഈ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നു.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 12ന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരത്ത് കവടിയാര്‍ ബെല്‍ഹവന്‍ ഗാര്‍ഡനിലുള്ള കിറ്റ്‌കോ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കോപ്പി എന്നിവ സഹിതം ഹാജരാകണം.
വിശദ വിവരങ്ങള്‍ക്ക് കിറ്റ്‌കോ ഓഫീസുമായി ബന്ധപ്പെടുക 0471-2728543/9446204815

rep.image