Sunday
24 Sep 2017

ബിജെപിയ്‌ക്കെതിരെ അസമില്‍ സ്ത്രീകളുടെ തലമുണ്ഡന പ്രതിഷേധം

By: Web Desk | Saturday 2 September 2017 9:11 PM IST

ഗുവാഹത്തി: മോഡിസര്‍ക്കാരിനെതിരെ തലമുണ്ഡനം ചെയ്ത് സ്ത്രീകളുടെ പ്രതിഷേധം.  രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ അസമിലെ ‘സ്വാധീന്‍ നാരി ശക്തി’ എന്ന സംഘടനയിലെ സ്ത്രീകളാണ്‌ മുണ്ഡനം ചെയ്തിരിക്കുന്നത്.
നൂറോളം സ്ത്രീകള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ബിജെപിയ്ക്ക് വോട്ട് ചെയ്തതില്‍ തങ്ങള്‍ പരിതപിക്കുകയാണ്.  എല്ലാ മേഖലകളിലും ബിജെപി സര്‍ക്കാര്‍ വന്‍ പരാജയമാണ്- മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ വ്യക്തമാക്കി. അസമിലെ വെള്ളപ്പൊക്കത്തില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാവശ്യമായ സഹായം ചെയ്യുന്നതിലും ബിജെപി പരാജയമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സ്ത്രീ സുരക്ഷയെങ്കിലും ഉറപ്പുവരുത്തണം- എഎന്‍ഐയോട് പറഞ്ഞു.