Tuesday
16 Oct 2018

മോഹൻലാലിനും ഇടതു എം എൽ എ മാര്‍ക്കുമെതിരെ വനിതാ കമ്മീഷൻ

By: Web Desk | Thursday 28 June 2018 10:45 AM IST

മോഹൻലാലിനും ഇടതുപക്ഷ എം എൽ എ മാരായ താരങ്ങൾക്കും എതിരെ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം സി ജോസഫൈൻ. മോഹൻലാലിനെ പോലുള്ള ഒരു വ്യക്തിയിൽ നിന്നും ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചില്ലെന്നു  ജോസഫൈൻ പറഞ്ഞു. ഇടതുപക്ഷ എം എൽ എ മാർ അമ്മ എടുത്ത തീരുമാനത്തിനെതിരെ കുറച്ചു കൂടി അവധാനതയോടെ പെരുമാറേണ്ടിയിരുന്നു. ഇതിൽ ഇടതു പക്ഷവും വലതു പക്ഷവും ഇല്ല. കെ ബി ഗണേഷ് കുമാറും മുകേഷും അമ്മയുടെ തീരുമാനത്തോട് യോജിക്കുന്നതിനെ അവർ വിമർശിച്ചു.

അഭിനയ പ്രതിഭയായ മോഹൻ ലാൽ, അഭിനയമികവിനു അംഗീകാരമായി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ച നടൻ, അമ്മയുടെ തലപ്പത്തേക്കു വലതുകാൽ വച്ച് കടന്നു വന്ന്  ആദ്യമെടുത്ത തീരുമാനം ദീലീപിനെ തിരിച്ചെടുത്തതായി. അദ്ദേഹം മൗനം വെടിയണം. പ്രതിഷേധിച്ചു രാജി വച്ച വനിതാ താരങ്ങളോട് അനുനയപൂർവം സംസാരിക്കാൻ മോഹൻലാൽ സന്നദ്ധനാകണം. ദിലീപിനെ തിരിച്ചെടുത്തത് അപലപനീയമാണെന്നും ഇത് സമൂഹത്തിലെ സ്ത്രീകളോടുള്ള സമീപനത്തിന്റെ പ്രശ്നമാണെന്നും അവർ പറഞ്ഞു.