Wednesday
21 Nov 2018

മുസ്ലീങ്ങളുടെ ഉന്നമനത്തിനായി ഒരിക്കലും പ്രവര്‍ത്തിക്കില്ല; ബിജെപി എംഎല്‍എ

By: Web Desk | Friday 8 June 2018 8:30 AM IST

ബംഗളൂരു: മുസ്ലീങ്ങള്‍ക്കെതിരെ കര്‍ണാടകയിലെ ബിജെപി എംഎല്‍എ. മുസ്ലീങ്ങളുടെ  ഉന്നമനത്തിനായി ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്ന് എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യാത്‌നാല്‍ പറഞ്ഞു. ബിജാപുരില്‍ തന്നെ വിജയപ്പിച്ചത്  ഹിന്ദുക്കളാണ്. തനിക്ക് വോട്ടുചെയ്യാന്‍ മുസ്ലീങ്ങളോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഹിന്ദുക്കളിലാണ് വിശ്വാസം. അവര്‍ തനിക്കായി വോട്ടു ചെയ്യും. തന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഹിന്ദു സമൂഹത്തിനായി പ്രവര്‍ത്തിക്കും.

മുസ്ലീങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കരുതെന്നും ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നും കോര്‍പ്പറേറ്റുകളോട് എംഎല്‍എ ആഹ്വാനം ചെയ്തു. ബുര്‍ഖയും തൊപ്പിയും ധരിച്ച ആരും തന്‍റെ ഓഫീസില്‍ എത്താന്‍ പാടില്ലെന്ന്  ജീവനക്കാര്‍ക്ക് മുന്നറിയറിപ്പ് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. ബിജാപുര്‍ സിറ്റിയില്‍നിന്നുള്ള എംഎല്‍എ ആണ്  ബസനഗൗഡ പാട്ടീല്‍ യാത്‌നാല്‍.

 

Related News