Saturday
21 Oct 2017

ലോക അത്റ്റിക് ചാമ്പ്യന്‍ഷിപ്പ്: ബോള്‍ട്ടിനെ പിന്തള്ളി ഗാറ്റ്ലിൻ ലോകചാമ്പ്യൻ

By: Web Desk | Sunday 6 August 2017 10:57 AM IST

ലോക അത്റ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്റര്‍ ഫൈനലില്‍ ഉസൈന്‍ ബോള്‍ട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഒന്നാമനായി.
മത്സരത്തിൽ അപ്രതീക്ഷിത പരാജയെ ഏറ്റുവാങ്ങിയ ബോൾട്ട് മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

ഗാറ്റ്ലിൻ 9.92 സെക്കന്‍റിൽ ഫിനിഷ് ചെയ്തപ്പോൾ കോൾമാൻ 9.95 സെക്കന്‍റിലും ബോൾട്ട് 9.96 സെക്കന്‍റിലുമാണ് ഫിനിഷ് ചെയ്തത്. നേരത്തെ, റിക്കാര്‍ഡ് സ്ഥാപിച്ചു കൊണ്ട് വിരമിക്കും എന്നായിരുന്നു ബോൾട്ട് ആരാധകരോട് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, മത്സരത്തിനു മുൻപ തന്നെ ബോള്‍ട്ടിന്‍റെ ഫോമിനെക്കുറിച്ചാണ് ആരാധകർ ഉത്കണ്ഠയറിയിച്ചിരുന്നു. കഴിഞ്ഞമാസം മോണക്കോയില്‍ നടന്ന ഡയമണ്ട് ലീഗില്‍ 9.95 സെക്കൻഡിലാണ് ബോൾട്ട് 100 മീറ്റര്‍ ഓടിത്തീര്‍ത്തത് എന്നതായിരുന്നു ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നത്. ജമൈക്കന്‍ താരത്തിന്‍റെ 100 മീറ്ററിലെ ഏറ്റവും കുറഞ്ഞ വേഗത ഇതായിരുന്നു.