Wednesday
22 Nov 2017

അത്ഭുതം; ചരിത്രം…

By: Web Desk | Wednesday 30 August 2017 10:48 PM IST

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് ഓസീസിനെ 20 റണ്‍സിന് മുട്ടുകുത്തിച്ചു

ധാക്ക: കായിക പ്രേമികളെയാകെ അതിശയപ്പെടുത്തി വീണ്ടും ബംഗ്ലാദേശ്. ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയയെ ബംഗ്ലാ കടുവകള്‍ മുട്ടുകുത്തിച്ചു. 20 റണ്‍സിനാണ് ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. കായിക നിരീക്ഷകരൊക്കെ അസാധ്യമെന്നു മൂന്നാം ദിനം തന്നെ വിലയിരുത്തിയ കാര്യമാണ് കളി തീരാന്‍ ഇനിയും ഒരു ദിവസം കൂടി ശേഷിക്കെ ബംഗ്ലാദേശ് സാധിച്ചെടുത്തത്.
ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഓസീസിനെ കീഴടക്കിയത്. 265 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 244 റണ്‍സിന് പുറത്തായി. ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര അമ്പേ പരാജയപ്പെടുകയായിരുന്നു. രണ്ടു ഇന്നിങ്‌സുകളിലും കൂടി പത്ത് വിക്കറ്റ് വീഴ്ത്തുകയും ആദ്യ ഇന്നിംഗ്‌സില്‍ 84 റണ്‍സും നേടിയ ബംഗ്ലാദേശിന്റെ മുന്‍ നായകന്‍ സാക്കിബ് അല്‍ ഹസനാണ് മാന്‍ ഓഫ് ദ മാച്ച്. ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയും അഞ്ചുവിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറാണ് ഷക്കീബ്.
ഒന്നാം ഇന്നിങ്‌സില്‍ നേടിയ 43 റണ്‍സ് ലീഡിന്റെ പിന്‍ബലത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് 221 റണ്‍സില്‍ ഓള്‍ഔട്ടായിയിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ നധാന്‍ ലിയോണിന്റെ ബൗളിങാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ബംഗ്ലാദേശിന് വേണ്ടി തമീം ഇക്ബാല്‍ (78) രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
ഡേവിഡ് വാര്‍ണറുടെ അതിവേഗ സെഞ്ചുറിക്കരുത്തില്‍ മുന്നേറിയ ഓസീസ് നാലംദിനം തുടങ്ങുേമ്പാള്‍ ശക്തമായ നിലയിലായിരുന്നു എട്ട് വിക്കറ്റ് ബാക്കിനില്‍ക്കെ ജയിക്കാന്‍ 156 റണ്‍സ് കൂടി മതിയെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ആസ്‌ട്രേ
ലിയ അഞ്ച് വിക്കറ്റ് നേടിയ ശാക്കിബിന്റെ ബൗളിനു പ്രഹരം നേരിടാനാകാതെ ചിതറിത്തെറിച്ചുപോയി. 109/2 എന്ന നിലയില്‍ കുതിച്ച ഓസീസിനെ നാലാം ദിനവും വാര്‍ണര്‍ തോളിലേറ്റി. സെഞ്ചുറിക്ക് പിന്നാലെ വാര്‍ണര്‍ പുറത്തായി. വാര്‍ണര്‍ 112 റണ്‍സ് നേടി. കൂട്ടായി നിന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (37) വൈകാതെ മടങ്ങി. തൊട്ടുപിറകേ സ്മിത്തും ക്രീസ് വിട്ടു. ഹാന്‍ഡ്‌സ്‌കോം (15), ഗ്ലെന്‍ മാക്‌സ്വെല്‍ (14), മാത്യൂ വെയ്ഡ്(4), ആഷ്ടന്‍ അഗര്‍(2), നഥാന്‍ ലിയോണ്‍, ജോഷ് ഹസല്‍വുഡ് എന്നിവര്‍ പെട്ടെന്ന് മടങ്ങി. പാറ്റ് കമ്മിന്‍സ് 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. തൈജുല്‍ ഇസ്ലാം മൂന്നും മെഹ്ദി ഹസന്‍ രണ്ടും വിക്കറ്റെടുത്തു.
മധ്യനിര ബംഗ്ലാദേശ് സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ വാലറ്റത്ത് ഒറ്റയാള്‍ പോരാട്ടം നടത്തിയ പാറ്റ് കമ്മിന്‍സ് വീണ്ടും വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന വിക്കറ്റ് വീണപ്പോഴും മറുവശത്ത് കമ്മിന്‍സിന് ഒന്നും ചെയ്യാനായില്ല. കമ്മിന്‍സ് 33 റണ്‍സ് നേടി.
സ്‌കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സ് 260, രണ്ടാം ഇന്നിംഗ്‌സ് 221. ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 217, രണ്ടാം ഇന്നിംഗ്‌സ് 244.