Wednesday
23 Jan 2019

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹ്മദാബാദില്‍ ഒരുങ്ങുന്നു

By: Web Desk | Wednesday 9 January 2019 4:40 PM IST

അഹ്മദാബാദ്:

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മോടെറ ക്രിക്കറ്റ് സ്‌റ്റേഡിയം അഹ്മദാബാദില്‍ ഒരുങ്ങുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ (ജിസിഎ) വൈസ് പ്രസിഡന്‍റ് പരിമള്‍ നത്വാനിയാണ് സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തേക്കാളും (എംസിജി) വലുതാണ് മോടെറ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് നത്വാനി പറഞ്ഞു. സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ രാജ്യം മുഴുവന്‍ അഭിമാനിക്കാനുള്ള മുഹൂര്‍ത്തമാകും അതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊടേറ സ്റ്റേഡിയം നവീകരിക്കുന്നതിനു മുമ്പ് 2011 വരെ 23 അന്താരാഷ്ട്ര ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. മാത്രമല്ല, ഈ സ്റ്റേഡിയത്തില്‍ ചില ചരിത്രങ്ങളും കുറിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചത് ഈ സ്റ്റേഡിയത്തില്‍ വച്ചാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ന്യൂസിലാന്‍ഡിനെതിരെ അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മാച്ചില്‍ ഇരട്ട സെഞ്ചുറി നേടിയതും ഈ സ്റ്റേഡിയത്തില്‍ വച്ചാണ്.

1982 ലാണ് മൊടേറ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 49,000 പേര്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ള ഇരിപ്പിട സൗകര്യങ്ങളും അക്കാലത്ത് ഒരുക്കിയിരുന്നു. 1983 ല്‍ നടന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടീമുകള്‍ തമ്മിലുള്ള ടെസ്റ്റ് മത്സരം ആണ് ആദ്യമായി ഈ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. നിലവില്‍, മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 90,000 സീറ്റുകള്‍ ഉണ്ട്. 1853 ലാണ് മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിച്ചത്.

Related News