Sunday
24 Jun 2018

റബ്ബര്‍ കര്‍ഷകരാവാന്‍ താത്പര്യമുണ്ടോ?

By: Web Desk | Friday 2 February 2018 5:57 PM IST

കോട്ടയം: അടുത്തവര്‍ഷം റബ്ബര്‍കൃഷി ചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് റബ്ബര്‍ബോര്‍ഡ് ഉത്പാദിപ്പിക്കുന്ന കൂടതൈകളും കുറ്റിതൈകളും കപ്പുതൈകള്‍ ഇപ്പോള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം. റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ എരുമേലിയിലുള്ള കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറിയില്‍നിന്നും കടയ്ക്കാമണ്‍ (പുനലൂര്‍), കാഞ്ഞിക്കുളം (പാലക്കാട്), മഞ്ചേരി, ഉളിക്കല്‍ (ശ്രീകണ്ഠാപുരം), ആലക്കോട് (തളിപ്പറമ്പ്) എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും ആര്‍.ആര്‍.ഐ.ഐ 105, 414, 417, 422, 430 എന്നീ അംഗീകൃത ഇനങ്ങളില്‍പെട്ട തൈകളാണ് വിതരണം ചെയ്യുക. കപ്പുതൈ ഒന്നിന് 90 രൂപയും കൂടതൈകള്‍ക്ക് 70 രൂപയും കുറ്റിതൈകള്‍ക്ക് 30 രൂപയുമാണ് വില. കപ്പുകള്‍ നഴ്‌സറികളില്‍ തിരിച്ചുകൊടുത്താല്‍ എഴു രൂപ നിരക്കില്‍ പണം തിരികെ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസ് (ഫോണ്‍ – 0481 2301231, എക്സ്റ്റന്‍ഷന്‍-323,391); കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറി (ഫോണ്‍ – 04828 245362)എന്നിവിടങ്ങളിലോ ബോര്‍ഡിന്റെ പുനലൂര്‍ (ഫോണ്‍ – 0475 2222616), പാലക്കാട് (ഫോണ്‍ – 0491 2522802), മഞ്ചേരി (ഫോണ്‍ – 0483 2767026), ശ്രീകണ്ഠാപുരം (ഫോണ്‍ – 0460 2230700), തളിപ്പറമ്പ് (ഫോണ്‍ – 0460-2203037) എന്നീ റീജിയണല്‍ ഓഫീസുകളുമായോ ബന്ധപ്പെടുക.