Sunday
24 Jun 2018

വയനാട് ജില്ലാ പഞ്ചായത്ത് അനാസ്ഥ: എച്ച്എംസി ജിവനക്കാർക്ക് ശമ്പളം ലഭിച്ചില്ല

By: Web Desk | Friday 1 September 2017 2:45 PM IST

മാനന്തവാടി: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഹോസ്പിറ്റല്‍ മാനേജ്മെന്റെ് കമ്മിറ്റി നിയമിച്ചിരിക്കുന്ന മാനന്തവാടി ജില്ലാശുപത്രിയിലെ താത്ക്കാലിക ജീവനകാർക്ക് ഇന്നലെ  വരെ ശമ്പളം ലഭിച്ചില്ല. ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നിന്നും വ്യാഴാ ഴ്ച ഉച്ചക്ക് 12 മണിയോടെ ചെക്കുകള്‍ ബാങ്കിലെത്തിച്ചിരുന്നൂവെങ്കിലും പണമെടുക്കാന്‍ മണിക്കൂറുകളോളം കാത്ത് നിന്ന ശേഷം പാവം ജീവനക്കാര്‍ വെറുംകയ്യോടെ വീട്ടിലേക്ക് പോകുകയായിരുന്നു.

ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തത് സാങ്കേതികമായിട്ടുള്ള തടസ്സങ്ങള്‍ മാത്രമാണെന്ന് അധികൃതര്‍ പറയുന്നു. ഈ മാസം 28-ാം തീയതിവരെയുള്ള ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാനായിരുന്ന് ജില്ലാശുപത്രി അധികൃതരുടെ തീരുമാനം. എന്നാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും ബോണസ് സഹിതം മാസാവസാനത്തിന് മുമ്പ് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ  പരിഗണിച്ച് 29 -ാം തീയതി ചെക്ക് കൽപ്പറ്റയിലെ ജില്ലാ പഞ്ചായത്തിലെത്തിച്ചതായാണ് സൂപ്രണ്ട് ഓഫീസില്‍ നിന്ന് അറിയിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ചെക്കില്‍ ഒപ്പ് ഇട്ടില്ല. ഇതുകൊണ്ടാണ് ജിവനക്കാർക്ക് ശമ്പളം കിട്ടാത്തത്.  ഓഫീസില്‍ നിന്ന് പറഞ്ഞതനുസരിച്ച് ജീവനക്കാര്‍ പന്ത്രണ്ട് മണിമുതല്‍ മൂന്നരവരെ ബാങ്കില്‍ കാത്ത് നിന്നുവെങ്കിലും ഒരാള്‍ക്ക് പോലും പണം ലഭിച്ചില്ല. എഴുപതോളം എച്ച്എംസി ജീവനക്കാരാണ് ജില്ലാശുപത്രിയിലുള്ളത്. അതില്‍തന്നെ പതിനഞ്ചോളം മുസ്ലീം വിഭാഗത്തിലുള്ളവരാണുള്ളത്. ഇവര്‍ക്കെല്ലാം ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയെന്നത് വിഷമകരമായി മാറി. ഓണവും ബക്രീദും ഒരുമിച്ച് വന്നതിനാല്‍ ആരോടും കടം ചോദിക്കാനും കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും ജീവനക്കാര്‍ പറഞ്ഞു.

Related News