Tuesday
24 Oct 2017

സൌദിയിൽ സ്ത്രീകൾക്ക് ബിക്കിനിയാകാം

By: Web Desk | Thursday 3 August 2017 3:35 PM IST

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകളുടെ വസ്ത്ര ധാരണ രീതി അടിമുടി മാറ്റി പുതിയ നിയമം. കഴിഞ്ഞദിവസം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച നിയമത്തിലാണ് ഇക്കാര്യം പറയുന്നത്. പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന റിസോര്‍ട്ടിലാണ് പ്രത്യേക നിയമം ബാധകമാക്കുക. ആഡംബര റിസോര്‍ട്ടില്‍ പൂര്‍ണമായി ശരീരം മറയ്ക്കണമെന്നില്ല. ഇവിടെ പാശ്ചാത്യ വസ്ത്രധാരണ രീതിയായ അടിവസ്ത്രം മാത്രം ധരിച്ചും സ്ത്രീകള്‍ക്ക് ഇറങ്ങാന്‍ സാധിക്കുമെന്ന് അന്തർദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ ബിക്കിനി ധരിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയില്‍ സ്ത്രീകള്‍ ശരീരം പൂര്‍ണമായി മറച്ചാണ് സാധാരണ പുറത്തിറങ്ങിയിരുന്നത്.2019ലാണ് റിസോര്‍ട്ടിന്റെ നിര്‍മാണം തുടങ്ങുക. ആദ്യഘട്ടം 2022ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 2035 ആകുമ്പോഴേക്കും 10 ലക്ഷം സന്ദര്‍ശകള്‍ ഓരോ വര്‍ഷവും എത്തുന്ന സ്ഥലമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്

ശരീരം മുഴുവന്‍ മറച്ചാല്‍ ശരിയാകില്ല സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ച് നടക്കണമെന്ന നിബന്ധനയുണ്ടെങ്കില്‍ വിദേശ വിനോദ സഞ്ചാരികള്‍ പുതിയ റിസോര്‍ട്ടില്‍ എത്തില്ലെന്ന തോന്നലാണ് സൗദിയെ മാറ്റി ചിന്തിപ്പിച്ചതെന്നാണ് മാധ്യമങ്ങൾ പറയുന്നത്.