Friday
20 Apr 2018

ജമ്മു കശ്മീര്‍ വിമോചന മുന്നണി ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍ മാലിക് അറസ്റ്റില്‍

By: Web Desk | Friday 29 September 2017 9:30 PM IST

ജമ്മു കശ്മീര്‍: ജമ്മു കശ്മീര്‍ വിമോചന മുന്നണി (ജെകെഎല്‍എഫ് )ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍ മാലിക് വെള്ളിയാഴ്ച അറസ്റ്റിലായി. ശ്രീനഗറിലെ അബി ഗുസാര്‍ പ്രദേശത്ത് പൊലീസ് സംഘം എത്തി. മാലിക്, ജെസിഎല്‍എഫ് നേതാവ് ബഷീര്‍ അഹ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ഒക്ടോബര്‍ 1ന് മുഹറത്തിന്റെ പത്ത് ദിവസങ്ങള്‍ അവസാനിക്കാനിരിക്കെ രണ്ടുദിവസം മുമ്പെയാണ് യാസിന്‍ മാലികിന്റെ അറസ്റ്റ്.
ഈ മാസം രണ്ടാം തവണയാണ് യാസിന്‍ മാലിക് അറസ്റ്റ് ചെയ്യുന്നത്. ന്യൂഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് ഇയാളെ അറസ്റ്റ്‌ചെയ്തിരുന്നു.

Related News