Monday
23 Jul 2018

യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാളെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​ല്‍​ക്കു​മെ​ന്ന് റിപ്പോർട്ട്

By: Web Desk | Wednesday 16 May 2018 9:06 PM IST

ബം​ഗ​ളൂ​രു: സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍‌ ക​ര്‍​ണാ​ട​ക ഗ​വ​ര്‍​ണ​ര്‍ വാ​ജു​ഭാ​യ് വാ​ല ബി​ജെ​പി​യെ ക്ഷ​ണി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​ല്‍​ക്കു​മെ​ന്ന് ഉറപ്പായി. ബിജെപിക്ക് ഭൂരിപക്ഷപിന്തുണ തെളിയിക്കാന്‍ പത്തുദിവസത്തെ സമയം ആണ് അനുവദിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുല്‍ റോത്തഗിയുടെ അഭിപ്രായമാരാഞ്ഞശേഷമാണ് ഗവര്‍ണര്‍ വാലുഭായ് വാല തീരുമാനമെടുത്തത്.

ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് പി​ന്നീ​ട് ഉ​ണ്ടാ​വു​മെന്നു അറിയുന്നു . ബി​ജെ​പി​ക്ക് നി​ല​വി​ല്‍ 105 എം​എ​ല്‍​എ​മാ​രും ഒ​രു സ്വ​ത​ന്ത്ര​നു​മു​ള്‍​പ്പെ​ടെ 106 പേ​രു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ ഏ​ഴു പേ​രു​ടെ പി​ന്തു​ണ​കൂ​ടി ആ​വ​ശ്യ​മാ​ണ്. എന്നാൽ കോൺഗ്രസ്, ജെ ഡി എസ് സംഘത്തിന് 117 പേരുടെ ഭൂരിപക്ഷമാണ് അവകാശപ്പെടുന്നത്.

യെ​ദി​യൂ​ര​പ്പ ഗ​വ​ര്‍​ണ​ര്‍ വാ​ജു​ഭാ​യ് വാ​ല​യെ രാ​വി​ലെ ക​ണ്ടി​രു​ന്നു. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി എം​എ​ല്‍​എ മാ​രു​ടെ പി​ന്തു​ണ​ക്ക​ത്തും യെ​ദി​യൂ​ര​പ്പ ഗ​വ​ര്‍​ണ​ര്‍​ക്ക് കൈ​മാ​റി. ക​ത്ത് ഗ​വ​ര്‍​ണ​ര്‍ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീക്ഷി​ക്കു​ന്ന​താ​യും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞി​രു​ന്നു.