Tuesday
22 Jan 2019

യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലെ കൊല്ലപ്പെട്ടു

By: Web Desk | Tuesday 5 December 2017 2:46 PM IST

യമനിലെ മുന്‍ പ്രസിഡന്‍റ്  അലി അബ്ദുള്ള സലെയെ ഹൂതി വിമതര്‍ കൊലപ്പെടുത്തി. യമന്‍ തലസ്ഥാനമായ സനയില്‍ വെച്ചാണ് സലെയെ കൊലപ്പെടുത്തിയത്.  സനയ്ക്ക് അടുത്തുള്ള ചെക്ക്പോയിന്‍റില്‍ വച്ച് അദ്ദേഹത്തിന്‍റെ കാറിന് നേരെ ഹൂതി വിമതര്‍ റോക്കറ്റ് ഉപയോഗിച്ച് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സലെയുടെ മരണത്തെ സംബന്ധിച്ച വിവരങ്ങള്‍ സനയുടെ ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് ആദ്യമായി പുറത്തുവിട്ടത്.

തുടര്‍ന്ന് സലെയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (ജിപിസി) അല്‍ ജസീറയ്ക്ക് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്.

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ സലെയുടെ മ‍ൃതദേഹവുമായി സാമ്യമുള്ളതായി കണ്ടെത്തി. മൃതദേഹം ഒരു പിക് അപ് ട്രക്കിന്‍റെ പിറകിലേക്ക് വലിച്ചിഴയ്കകുന്നതായി ഒരു വീഡിയോയില്‍ കാണുന്നു.

സലെയുടെ വീടിനു നേരെ ഹൂതികള്‍ വെടിയുതിര്‍ക്കുകയും സ്വത്ത് കയ്യേറുകയും ചെയ്തെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 Photo Courtesy: BBC NEWS
Related News