അറവുശാലകൾ പൂട്ടിച്ച്‌ യോഗി ആദിത്യനാഥ്‌

അറവുശാലകൾ പൂട്ടിച്ച്‌ യോഗി ആദിത്യനാഥ്‌
March 21 04:45 2017

 

ലക്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി അധികാരമേറ്റതിന്‌ പിന്നാലെ യോഗി ആദിത്യനാഥ്‌ അലഹബാദിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ട്‌ അറവുശാലകൾ അടച്ച്‌ പൂട്ടി.
കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്നും അറവുശാലകൾ അടച്ചു പൂട്ടുമെന്നുമായിരുന്നു ബിജെപി മുന്നോട്ട്‌ വച്ച പ്രധാന തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങൾ. ഇത്‌ ഉടൻ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ്‌ യുപി സർക്കാർ ആരംഭിച്ചിരിക്കുന്നത്‌. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയിൽ ബിജെപി പ്രകടനപത്രിക മുഖ്യമന്ത്രി വിതരണം ചെയ്തുവെന്നാണ്‌ റിപ്പോർട്ട്‌. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന്‌ എല്ലാ ഉദ്യോഗസ്ഥരോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്‌. അതേസമയം, മുഖ്യമന്ത്രി പദത്തിലേക്കുള്ള അപ്രതീക്ഷിത താരോദയമായിരുന്നു യോഗി ആദിത്യനാഥെന്ന റിപ്പോർട്ടുകളെ തള്ളി പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്‌ വന്നു. മോഡിയുടെയും അമിത്‌ ഷായുടെയും ഇംഗിതത്തിന്‌ വിരുദ്ധമായി, ആർഎസ്‌എസ്‌ സമ്മർദ്ദത്തെ തുടർന്നാണ്‌ യോഗി ആദിത്യനാഥ്‌ യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ എത്തിയതെന്നായിരുന്നു ഇതുവരെയുള്ള വിവരം.


യോഗി ആദിത്യനാഥ്‌ ട്രംപിന്റെ നടപടിയെ പ്രകീർത്തിച്ചിരുന്നെന്ന്‌ വിദേശ മാധ്യമങ്ങൾ
ന്യൂഡൽഹി: മുസ്ലിങ്ങൾക്ക്‌ യാത്രാ നിരോധനം കൊണ്ടുവരാൻ ശ്രമിച്ച യുഎസ്‌ പ്രസിഡന്റ്‌ ട്രംപിന്റെ നടപടിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പ്രകീർത്തിച്ചിരുന്നെന്ന്‌ വിദേശ മാധ്യമങ്ങൾ. ഇന്ത്യയിലും അതുപോലെ വിലക്കുകൾ കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു യോഗി ആദിത്യനാഥെന്നും റിപ്പോർട്ട്‌ ചെയ്യുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച്‌ മോഡി നടപ്പാക്കുന്ന വർഗീയ ധ്രുവീകരണം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തും ഉറപ്പിക്കാൻ ശ്രമിക്കുകയാണ്‌ ഇതിലൂടെയെന്നും വിദേശമാധ്യമങ്ങൾ വിലയിരുത്തുന്നു.

  Categories:
view more articles

About Article Author