Saturday
18 Nov 2017

പതഞ്ജലി സോപ്പ് ടിവി പരസ്യത്തിനെതിരെ ഡെൽഹി ഹൈക്കോടതി

By: Web Desk | Thursday 7 September 2017 9:59 PM IST

ബാബ രാംദേവിന്റെ പതഞ്ജലി ആയുർവ്വേദിക്ക് സോപ്പ് ടി വി പരസ്യങ്ങൾ സംപ്രേഷണം നിറുത്തിവെക്കണമെന്നു ഡെൽഹി ഹൈക്കോടതി നിർദേശിച്ചു . റെക്കറ്റ് ബെൻസിസർ രജിസ്റ്റർ ചെയ്തത കേസ്തിനെത്തുടർന്നാണ് കോടതി വിധി.

പതഞ്ജലിയുടെ സോപ്പ് പരസ്യത്തിനെതിരെ രണ്ടാമത്തെ കോടതി വിധിയാണ് ഇത്. സോപ്പ് ടി വി
പരസ്യങ്ങൾ സംപ്രേഷണം നിറുത്തിവെക്കണമെന്നു മുംബൈ ഹൈക്കോടതിയും സമാന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് കമ്പനി സമർപ്പിച്ച ഹർജിയി ലാണ് കോടതി ഉത്തരവ്.  സെപ്റ്റംബർ 18 ന് അടുത്ത വാദം കേൾക്കുന്നതുവരെ പരസ്യം നൽകരുതെന്നാണ്‌ ഉത്തരവ്. ആർ ബി എസിന്റെ ഡെറ്റോൾ സോപ്പ്, എച്ച്എൽ പിയേഴ്സ്, ലൈഫ്ബോയ് എന്നിവയെ പരിഹസിച്ചുകൊണ്ട് പതഞ്ജലി ടി വി പരസ്യങ്ങൾ സംപ്രേഷണം ചെയ്യപ്പെട്ടതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്‌.

 

Related News