Monday
10 Dec 2018

കരിമ്പ് വില്‍പനക്കാരന്‍റെ കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് മരിച്ചു

By: Web Desk | Monday 2 April 2018 4:12 PM IST

കാസര്‍കോട്: കരിമ്പ് ജ്യൂസ് വില്‍പനക്കാരനില്‍ നിന്നും കത്തി വാങ്ങി യുവാവ് കഴുത്തറുത്ത് മരിച്ചു. കണ്ട് നിന്ന കരിമ്പ് ജ്യൂസ് വ്യാപാരി ബോധരഹിതനായിവീണു. ഇന്ന് ഉച്ചയോടെ നായന്മാര്‍മൂല പാണലത്താണ് സംഭവം. ദേശീയപാതയോരത്ത് കരിമ്പ് വില്‍പന നടത്തുകയായിരുന്ന സ്ഥലത്തു നിന്നും കത്തി വാങ്ങി ഓടിപ്പോയ കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി സൂര്യനായക്കിന്‍റെ മകന്‍ ഹരീഷ് നായിക്കാണ് (30) സ്വയം കഴുത്തറുത്ത് മരിച്ചത്. സംഭവം കണ്ട വ്യാപാരിയാണ് ബോധരഹിതനായി വീണത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ പി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി. യുവാവ് മരിക്കാനുണ്ടായ കാരണം വ്യക്തമല്ല. യുവാവിന്‍റെ പോക്കറ്റില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞത്. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എസ് ഐ വിനോദ് കുമാര്‍  പറഞ്ഞു.

Related News