Thursday
20 Sep 2018

കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ എന്നാരോപിച്ചു യുവാവ്

By: Web Desk | Friday 14 September 2018 9:37 AM IST

കിര്‍മാണി മനോജിന്റെ വിവാഹ ഫോട്ടോ 

കണ്ണൂര്‍: കിര്‍മാണിയുടെ വിവാഹം വിവാദം; ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വിവാഹിതനായി തൊട്ടടുത്ത ദിവസം തന്നെ വിവാദവും. തന്റെ ഭാര്യയെയാണ് മനോജ് വിവാഹം കഴിച്ചതെന്നു  വെളിപ്പെടുത്തി ബെഹ്‌റിനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡിവൈഎസ്പിയെ സമീപിച്ചത്.

ടി പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുമ്പാണ് പരോളിനിറങ്ങിയത്. ബുധനാഴ്ച ആയിരുന്നു  വിവാഹം. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതയാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നു.

ബന്ധം ഒഴിയാതെയാണ്  രണ്ടാംവിവാഹം കഴിച്ചതെന്ന പരാതിയാണ് ഭാര്യയെപ്പറ്റി യുവാവിനുള്ളത്.  ഇതുസംബന്ധിച്ച പരാതി യുവാവ് പോലീസിന് നല്‍കി. ഒഞ്ചിയത്തിന് തൊട്ടടുത്ത ഓര്‍ക്കാട്ടേരി സ്വദേശിനിയാണ് വധു.
കഴിഞ്ഞദിവസം പുതുച്ചേരിയിലെ സിദ്ധാനന്ദ് കോവിലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. മതാചാര ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
പതിനൊന്ന് ദിവസത്തെ

കിര്‍മാണി മനോജ്

പരോളിലിറങ്ങിയാണ് മനോജ് വിവാഹിതനായത്. കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ വിവാഹത്തില്‍ കഴിഞ്ഞ വര്‍ഷം എംല്‍എമാരും  പാർട്ടി നേതാക്കളും  പങ്കെടുത്തത് വിവാദമായിരുന്നു.