Monday
17 Dec 2018

യുവാവു വെട്ടേറ്റു മരിച്ചു, ഭാര്യ അറസ്റ്റിൽ

By: Web Desk | Friday 5 October 2018 9:49 AM IST

താനൂര്‍: യുവാവിനെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തിൽ വെട്ടേറ്റു  മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.

താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ് (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി  12നും ഒന്നരയ്ക്കുമിടയിലായിരുന്നു സംഭവം. രാത്രി കറണ്ട് പോയതിനാല്‍  സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയിരുന്നു.

murder death- janayugam

മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്ന കുട്ടി കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടു. കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറിവുകളുമുണ്ട്. നെറ്റിയിലെ മുറിവ് മരക്കഷണമോ ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റേതാകാമെന്ന് പൊലീസ് പറഞ്ഞു. പിന്‍വശത്തെ വാതില്‍ വഴിയാകാം  കൊലയാളി അകത്തുവന്നതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പൊലീസിന്  ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗജത്തിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ സഹായത്തോടെ മറ്റൊരാൾ ആണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

murder-janayugom

സവാദും ഭാര്യയും മക്കളും ഇവിടെ താമസം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. സംഭവമറിഞ്ഞ്  ക്വാര്‍ട്ടേഴ്‌സും പരിസരവും നാട്ടുകാരെക്കൊണ്ട് നിറഞ്ഞു. മത്സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു. ബുധനാഴ്ചയും സവാദ് കടലില്‍ പോയിരുന്നു. പൗറകത്ത് കമ്മുവിന്റെയും ഉമ്മാച്ചുമ്മയുടെയും മകനാണ്. മക്കള്‍: ഷര്‍ജ ഷെറി, സാജദ്, ഷംസ ഷെറി, സജല ഷെറി.

എസ് പി പ്രതീഷ് കുമാര്‍, തിരൂര്‍ ഡി വൈ എസ് പി ബിജു ഭാസ്‌കര്‍ എന്നിവര്‍  സംഭവസ്ഥലം സന്ദര്‍ശിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും  ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

Related News