Monday
22 Oct 2018

ദക്ഷിണാഫ്രിക്ക; ജേക്കബ് സുമയുടെ സുഹൃത്ത് അതുല്‍ഗുപ്തയുടെ വീട് പൊലീസ് റെയ്ഡ്‌ചെയ്തു

By: Web Desk | Wednesday 14 February 2018 3:50 PM IST

ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്‌റ് ജേക്കബ് സുമയുടെ സുഹൃത്ത് ഇന്ത്യന്‍ വംശജനായ അതുല്‍ഗുപ്തയുടെ വീട് പൊലീസ് റെയ്ഡ്‌ചെയ്തു, ബിസിനസുകാര്‍ ജേക്കബ് സുമയുമായുള്ള ബന്ധങ്ങള്‍ ദുര്‍വിനിയോഗം ചെയ്തു കരാറുകൾ  നേടുകയും  മന്ത്രിസഭാ തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്തു  എന്നാണ് ആക്ഷേപം. ഭരണത്തിലുള്ള ആഫ്രിക്കന്‍നാഷണല്‍ കോണ്‍ഗ്രസ് സുമയോട് പ്രസിഡന്‌റുപദം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിന് അടുത്തദിവസമാണ് ഗുപ്തയുടെ വീട്ടില്‍ റെയിഡ് നടന്നത്.പൊലീസ് പ്രത്യേകാന്വേഷണ സംഘം ഗുപ്തയുടെ വീട്ടിലേക്കുള്ള വഴി അടച്ചിരിക്കയാണ് ഇതൊരു അക്രമരംഗത്തിലേക്കുള്ള വഴിയായതിനാലാണ് അടച്ചതെന്ന് പൊലീസ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.സുമയും ഗുപ്തയും തമ്മിലുള്ള ഇടപാടുകള്‍ പ്രത്യേക പൊലീസ് സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

Related News