Tuesday
24 Oct 2017

സുമ്പ ആനന്ദകരമായ ആരോഗ്യം കെട്ടിപ്പടുക്കാന്‍

By: Web Desk | Monday 14 August 2017 6:16 PM IST

ജീവിതശൈലി രോഗങ്ങളെ ചെറുത്തുനില്‍ക്കാന്‍ വ്യായാമം വളരെ പ്രധാനമാണ് .ശരിയായ ആഹാര ശീലവും വ്യായാമവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. സുമ്പ എന്ന വ്യായാമരീതി വ്യായാമ രംഗത്ത് മാറ്റം സൃഷ്ടിച്ചു കൊണ്ടിരിക്കുമാകയാണ് .നൃത്ത ചുവടുകളുടെയും സംഗീതത്തിന്റെയും അകമ്പടിയോടുകൂടി വരുന്ന നൃത്ത വ്യായാമ രീതിയാണ് സുമ്പ. വ്യായാമം ചെയ്യുന്നതിലുള്ള വിരസതയും ബുദ്ധിമുട്ടും മറന്നുകൊണ്ട് വളരെ ഉല്ലാസകരമായി ശരീരഭാരം കുറയ്ക്കാനും ആരോഗ്യം സംരക്ഷിയ്ക്കാനും ഇത് സഹായിക്കുന്നു. ഡാന്‍സും എയ്റോബിക് മൂവ്മെന്റ്‌സും ഊര്‍ജ സ്വലമായ സംഗീതത്തിന്റെ അകമ്പടിയോടുകൂടി ചെയ്യുന്നതാണ് സുമ്പയുടെ രീതി. ഹിപ്‌ഹോപ് , സോക്കേ , സല്‍സ, മെമ്പൊ തുടങ്ങിയ വിവിധ നൃത്ത കലകളുടെ സംയുക്ത കൂടിച്ചേരലാണ് സുമ്പ.

1990 ല്‍ കൊളംബിയയിലെ നര്‍ത്തകനും നൃത്തസംവിധായകനുമായ ആല്‍ബര്‍ട്ട് ബീറ്റ് പേഴ്‌സ് ആണ് സുമ്പ രൂപകല്പന ചെയ്തത്. ദിവസവും ഒരുമണിക്കൂര്‍ സുമ്പ അഭ്യസിക്കുകയാണെങ്കില്‍ അഞ്ഞൂറ് മുതല്‍ ആയിരം വരെ കലോറിയെ എരിച്ചുകളയാൻ സാധിക്കും. പ്രധാനമായും ലാറ്റിന്‍ സംഗീതമാണ് ആദ്യകാലത്ത് സുമ്പയ്ക്ക് ഉപയോഗിച്ചിരുന്നത്. ഇന്ന് അതില്‍ നിന്നും മാറി വിവിധ നൃത്ത രൂപങ്ങളുടെ സംഗീതം ഉപയോഗിക്കുവാന്‍ തുടങ്ങിയിരിക്കുന്നു .

സുമ്പ വ്യായാമ രീതികള്‍ പല തരത്തില്‍ തിരിച്ചിട്ടുണ്ട്. പ്രായവും അധ്വാന ഭാരവും കണക്കിലെടുത്താണ് ഇത് ചെയ്തിരിക്കുന്നത് . സുമ്പ ഗോള്‍ഡ്, സുമ്പ കിഡ്‌സ്, സുമ്പ സ്റ്റെപ്, അക്വാ സുമ്പ എന്നിങ്ങനെ പോകുന്നു സുമ്പയുടെ വിവിധ വിഭാഗങ്ങള്‍. ഏതു പ്രായക്കാര്‍ക്കും വളരെ ആയാസകരമായി ചെയ്യാവുന്ന രീതിയിലാണ് സുമ്പ രൂപകല്‍പന ചെയ്തിട്ടുള്ളത്.