അധ്യാപകര്‍ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

Web Desk
Posted on September 05, 2019, 7:45 pm

തിരുവനന്തപുരം: അധ്യാപകദിനത്തോടനുബന്ധിച്ച് ദുരിതാശ്വാസനിധിയിലേക്ക് എകെഎസ്ടിയു സമാഹരിച്ച തുക സംഘടനയുടെ നേതാക്കള്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഓണം ഉത്സവബത്ത അലവന്‍സ് പ്രളയദുരിതാശ്വാസ നിധിയിലേക്ക് എന്ന തീരുമാനപ്രകാരമുള്ള തുക സമാഹരിച്ചതാണ് കൈമാറിയത്.
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, എകെഎസ്ടിയു ജനറല്‍സെക്രട്ടറി എന്‍ ശ്രീകുമാര്‍, പ്രസിഡന്റ് ഒ കെ ജയകൃഷ്ണന്‍, എഫ് വില്‍സണ്‍, എസ് എസ് അനോജ്, മഹേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.