18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 12, 2025
March 11, 2025
March 7, 2025
March 6, 2025
March 4, 2025
March 1, 2025
February 19, 2025
February 14, 2025
February 12, 2025

അൽ ഇബ്തിസാമ റിഹാബിലിറ്റേഷൻ സെന്ററിൽ ‘കളർഫുൾ കമ്മ്യൂണിറ്റീസ്’ പദ്ധതിക്ക് തുടക്കം

Janayugom Webdesk
ഷാർജ
March 1, 2025 9:14 pm

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള അൽ ഇബ്തിസാമ റിഹാബിലിറ്റേഷൻ സെന്ററിൽ ‘കളർഫുൾ കമ്മ്യൂണിറ്റീസ്’ പദ്ധതിക്ക് തുടക്കമായി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും ഷാർജ ഇന്ത്യൻ അസോസിയേഷൻ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫയും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി യുഎസ് ആസ്ഥാനമായ പിപിജി ഇൻഡസ്ട്രീസും അമിറ്റി യൂണിവേഴ്സിറ്റിയും സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘കളർഫുൾ കമ്മ്യൂണിറ്റീസ്’. 

കുട്ടികളുടെ ജനനം മുതൽ കൗമാരം വരെയുള്ള വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന 18 മനോഹരമായ ചുവർ ചിത്രങ്ങളാണ് പിപിജി യുടെ സഹകരണത്തോടെ അമിറ്റി യൂണിവേഴ്സിറ്റിയിലെ ആർക്കിടെക്റ്റ് വിദ്യാർത്ഥികൾ സ്കൂളിന്റെ മതിലുകളിൽ വരച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്ന തരത്തിലാണ് ഓരോ ചിത്രങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ഈ ചിത്രങ്ങൾ കുട്ടികളുടെ ഓർമ്മകളെ ഉണർത്തുകയും പഠനം രസകരമാക്കുകയും ചെയ്യും. പദ്ധതി ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. അമിറ്റി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. റാഫിദ് അൽഖദ്ദാർ, പിപിജി മിഡിൽ ഈസ്റ്റ് ഡയറക്ടർ ജീൻ ഫ്രാൻസുവ ലമായിർ എന്നിവർ ആശംസകൾ അറിയിച്ചു. 

പദ്ധതിയിൽ പങ്കാളികളായ പിപിജി ഇൻഡസ്ട്രീസിനും അമിറ്റി യൂണിവേഴ്സിറ്റിക്കും അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച സലീഷ്, അബ്രഹാം സാമുവൽ, സക്കീന എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു. ഇബ്തിസാമ പ്രിൻസിപ്പൽ ഇർഷാദ് ആദം സ്വാഗതവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ഓഡിറ്റർ ഹരിലാൽ, ജോയിന്റ് ട്രഷറർ പി കെ റെജി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ്, കെ കെ താലിബ്, എ വി മധു, പ്രഭാകരൻ പയ്യന്നൂർ, അനീസ് റഹ്‌മാൻ, മുഹമ്മദ് അബൂബക്കർ, യൂസഫ് സഗീർ, സുജനൻ ജേക്കബ്, മാത്യു മണപ്പാറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിശ്ചയദാർഢ്യക്കാരായ കുട്ടികളുടെ പഠന നിലവാരം ഉയർത്താനും പഠനം കൂടുതൽ രസകരമാക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.