July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ 27 വരെ റിമാൻഡ് ചെയ്തു

Janayugom Webdesk
July 13, 2021

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു. മുട്ടം പോക്സോ കോടതിയാണ് പ്രതിയായ അർജുനെ(22) ഈ മാസം 27 വരെ റിമാൻഡ് ചെയ്തത്.
പ്രതിയുടെ സുരക്ഷ കണക്കിലെടുത്ത് പീരുമേട് ജയിലിൽ കൊണ്ടുപോകാതെ മുട്ടം ജില്ലാ ജയിലിൽ പാർപ്പിക്കാനും കോടതി നിർദ്ധേശിച്ചു. സർക്കാർ അഭിഭാഷകനെ വേണമെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറാണ് ആറു വയസുകാരിയുടെ കുടുംബത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. കസ്റ്റഡി കാലയളവിൽ പരമാവധി തെളിവുകൾ ശേഖരിക്കാനായെന്ന് പൊലീസിന്റെ വിലയിരുത്തൽ.
രണ്ടു തവണ പ്രതിയെ കൊലപാതകം നടന്ന ലയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്തിയത് പ്രതി ഒറ്റക്കാണെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെ അയൽക്കാരും അർജൻ സ്ഥിരമായി ചോക്ലേറ്റ് വാങ്ങിയിരുന്ന കടയുടമ അടക്കം 35 പേരെയാണ് പൊലീസ് സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തിയത്. ഡമ്മിയുപയോഗിച്ച് പ്രതിയെക്കൊണ്ട് കൊലപാതകം പുനരാവിഷ്കര്കരിക്കുകയും ചെയ്തു. പ്രതി രക്ഷപ്പെടാതിരിക്കാൻ എല്ലാ പഴുതും അടച്ചാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്ന് വണ്ടിപ്പെരിയാർ സി ഐ സുനിൽ കുമാർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.