6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 2, 2024
September 30, 2024
September 29, 2024
September 29, 2024
September 29, 2024
September 29, 2024
September 27, 2024
September 27, 2024
September 26, 2024

ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കോന്നി 
September 3, 2024 7:27 pm

കോന്നിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി നജിബുൽ ശേഖ്നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി ചന്ത മൈതാനിയിലെ എസ് ബി ഐ, എടിഎമ്മിന് പുറകിലായി വാടകക്ക് താമസിച്ചു വരികയായിരുന്നു ഇദ്ദേഹം. സഹോദരനും ഒപ്പം ഉണ്ടായിരുന്നു. രാവിലെ 6 മണിയോടെ ആണ് ഇദ്ദേഹത്തെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിലെ പൈപ്പിൽ ആണ് തുടങ്ങിയത്. തുടർന്ന് പൈപ്പ് ഒടിഞ്ഞു വീഴുകയും ചെയ്തു. തൊഴിലാളികൾ എല്ലാവരും ജോലിക്ക് പോയതിന് ശേഷമായിരുന്നു സംഭവം നടന്നത്. കോന്നി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.