Web Desk

March 03, 2021, 9:34 pm

ഇത് നിത്യഹരിത നായകന്റെ കാർ ;അപൂർവ്വചിത്രവുമായി മുരളി ഗോപി..

നീല നിറത്തിലുള്ള ഒരു വിന്റേജ് മേഴ്സിഡസ് കാറിന്റെ ചിത്രമാണ് മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്
Janayugom Online

കാലം കഴിയുന്തോറും ഓർമകൾക്ക് പഴക്കമേറും എന്നാൽ വീര്യം തീരുകയും ചെയ്യും ‚കടുപ്പമുള്ള വീഞ്ഞ് പോലെ .അത്തരം ഒരു ഓര്മ പങ്കു വെക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി .വെള്ളിത്തിരയിൽ പ്രണയവും വിരഹവും തീർത്ത നിത്യഹരിത നായകൻ പ്രേംനസീറിന്റെ വിന്റേജ് കാറിന്റെ ചിത്രമാണ് മുരളി ഗോപി പരിചയപ്പെടുത്തുന്നത്. നീല നിറത്തിലുള്ള ഒരു മേഴ്സിഡസ് കാറാണ് ഇത്. 

ഇന്ത്യൻ സൈൻമെയയിലെ തന്നെ എക്കാലത്തെയും സൂപ്പർ താരം എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വത്തിനുടമായാണ് പ്രേംനസീർ. നാടകത്തിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ചു . 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നസീർ അധികം വൈകാതെ മലയാളത്തിലെ തിരക്കുള്ള താരമായി മാറി. 1950 കൾ മുതൽ 1989ൽ മരിക്കുന്നതു വരെ മലയാളസിനിമയിൽ പ്രേംനസീർ കാത്തുസൂക്ഷിച്ച സൂപ്പർതാരപദവി മറ്റാർക്കും അവകാശപ്പെടാനാവില്ല. 

പത്മശ്രീ,പത്മഭൂഷൻ സ്വന്തമാക്കിയ പ്രേംനസീറിന്റെ പേരിൽ രണ്ടു ഗിന്നസ് വേൾഡ് റെക്കോർഡുകളും ഉണ്ട്. 520 സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ പേരിലുള്ളതാണ് ഒരു റെക്കോർഡ്, മറ്റൊന്ന് 130 സിനിമകളിൽ ഒരേ നായികയ്ക്ക് (ഷീല) ഒപ്പം അഭിനയിച്ചതിന്റെ പേരിലുള്ളതും. കരിയറിൽ ഏതാണ്ട് എൺപതോളം നായികമാരുടെ നായകനായി പ്രേംനസീർ വേഷമിട്ടുണ്ട്. ഒരു വർഷം 30 സിനിമകളിൽ വരെ അഭിനയിച്ച നായകൻ എന്ന വിശേഷണവും പ്രേംനസീറിനു സ്വന്തം. 

eng­lish summary;This is the car of the ever­green hero; Murali Gopi with a rare picture ..
you may also like this video;