ഇന്ത്യ‑വെസ്റ്റിന്‍ഡീസ് ടി20: തലസ്ഥാനത്ത് , ടീമുകള്‍ ഏഴിന് എത്തും

Web Desk
Posted on November 26, 2019, 1:25 pm

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ വെ­സ്റ്റിന്‍ഡീസ് ടി20 ക്രിക്കറ്റ് മത്സരത്തിനായി ടീമുകള്‍ ഡിസംബര്‍ ഏഴിന് വൈ­കിട്ട് അഞ്ച് പതിനഞ്ചിന് തിരുവനന്തപുരം എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചേരും. ഡിസംബര്‍ എട്ടിന് രാത്രി ഏഴ് മണി മുതല്‍ നടക്കുന്ന ടി20 മത്സരത്തിനായി വൈകിട്ട് നാല് മുതല്‍ പ്രവേശിക്കാവുന്നതാണ്. മത്സരത്തിന്റെ ടിക്കറ്റുകള്‍ നവംബര്‍ 25 മുതല്‍ വില്‍പ്പന ആരംഭിച്ചു. കെസിഎയുടെ ടിക്കറ്റിങ് പാര്‍ട്ണര്‍ പെടിഎം ആണ്. ടിക്കറ്റുകളുടെ ബുക്കിങ് ഓണ്‍ലൈ­­നായും പെടിഎം വഴിയും മാത്രമായിരിക്കും. ടിക്കറ്റ് ബുക്കിങ്ങിനായുള്ള ലിങ്ക് കെസിഎ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപ്പര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 1000 രൂപയും ലോവര്‍ ടയര്‍ ടിക്കറ്റുകള്‍ക്ക് 2000 രൂപയും സ്‌പെഷ്യല്‍ ചെയര്‍ ടിക്കറ്റുകള്‍ക്ക് 3000 രൂപയും എക്‌സിക്യൂട്ടീവ് പവലിയനില്‍ (ഭക്ഷണമുള്‍പ്പടെ) 5000 രൂപയുമാണ് ടിക്കറ്റ് നിരക്ക് (ജിഎസ്ടിയും കേരള പ്രളയ സെസും ഉള്‍പ്പടെയാണ് തുക). ഒരാള്‍ക്ക് ഒരു ഇ മെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനായി ഐഡി കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം. വിദ്യാര്‍ഥികള്‍ക്കായി 500 രൂ­പ നിരക്കില്‍ ലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്റ്റുഡന്റ് ഐഡി കാര്‍ഡ് നല്‍കുകയും ഇതേ ഐഡി സ്‌റ്റേഡിയ­ത്തിലെ പ്രവേശന കവാടത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. ടിക്കറ്റിന്റെ മറുവശത്ത് സ്‌റ്റേഡിയത്തി­ല്‍ അനുവദനീയവും നിരോധിതവുമായ കാര്യങ്ങള്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. സ്റ്റേ­ഡിയത്തില്‍ പ്രവേശിക്കുന്നവര്‍ ഇത് ക­ര്‍ശനമായി പാലിക്കണം. കഴിഞ്ഞ ആ­­ഴ്ച്ച പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മത്സര സുരക്ഷ സംബന്ധമായ അവലോകന യോഗം നടത്തി. മത്സരം പൂര്‍ണമായും സുരക്ഷിതമായി നടത്താനാകുമെന്ന് മീറ്റിങി­ല്‍ തീരുമാനിച്ചു. കെസിഎയും പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി പാര്‍ക്കിങും ട്രാഫിക് നിയന്ത്രണവും സംബന്ധി­­ച്ചുള്ള വാ­ര്‍ത്താസമ്മേളനം മത്സരത്തി­നോടടുത്ത് നടത്തും. സ്റ്റേഡിയത്തിലേക്ക് കുപ്പിവെള്ളവും ശീതള പാനീയങ്ങളും പുറത്തുനിന്നും കൊണ്ടുവരാന്‍ അനുവദിക്കില്ല. പെപ്‌സിക്കോയാണ് സ്‌റ്റേഡിയത്തിനുള്ളിലെ വെള്ളവും പാനീയങ്ങളും വിതരണം ചെയ്യുന്നത്. എല്‍എന്‍സിപിഇ, കേരള യൂണിവേഴ്‌സിറ്റി ക്യാംപസ് കാര്യവട്ടം കോളേജ് തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പാര്‍ക്കിങ് അനുവദിക്കുക. പൊതുജനങ്ങള്‍ക്കായി മിതമായ വിലയില്‍ നല്ല ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാ ഇരിപ്പിടങ്ങളിലും വിവിധ കാറ്ററിങ് യൂണിറ്റുകളുടെ ഭക്ഷണ കൗണ്ടറുകളും ഉണ്ടായിരിക്കും. കെസിഎ സ്‌പെഷ്യല്‍ ടീം, തിരുവനന്തപുരം കോര്‍പ്പറേഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റി, ശുചിത്വമിഷന്‍ സ്‌പെഷ്യല്‍ ടീം തുടങ്ങിയവര്‍ മത്സര വേളയില്‍ ഭക്ഷണകൗണ്ടറുകളില്‍ പരിശോധന നടത്തും. എംആര്‍പി റേറ്റില്‍ കൂടുതല്‍ തുകയ്ക്ക് വില്‍പ്പന നടത്താന്‍ ആരെയും അനുവദിക്കില്ല. ഭിന്നശേഷിക്കാര്‍ക്കും എല്ലാ ലിംഗ വിഭാഗങ്ങള്‍ക്കും ശുചിത്വമുള്ള ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. മത്സരത്തിനായുള്ള ഗ്രൗണ്ട് ക്രമീകരണങ്ങള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു, അവസാന തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. മത്സരത്തിന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളികളായ അനന്തപുരി ഹോസ്പിറ്റല്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജില്ലാ ആരോഗ്യ വകുപ്പും സ്റ്റേഡിയത്തിലെ കളിക്കാര്‍ക്കും പൊ­­­തുജനങ്ങള്‍ക്കുമുള്ള മെഡിക്കല്‍ സേ­വ­നങ്ങള്‍ നല്‍കും. മത്സരത്തിന്റെ തത്സമയ സംപ്രേഷണ ചുമതല സ്റ്റാര്‍ സ്‌പോര്‍ട്ട്‌സിനാണ്. മത്സരം റിപ്പോര്‍ട്ടുചെയ്യാന്‍ മാധ്യമങ്ങള്‍ക്കായി എല്ലാ ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പൊതുജനപങ്കാളിത്തവും പിന്തുണയും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെപ്പോലെതന്നെ ഇത്തവണയും ഗ്രീന്‍ പ്രോട്ടാക്കോള്‍ പാലിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.