Web Desk

തൊടുപുഴ

June 11, 2021, 6:11 pm

ഇന്ധന വില വർധനവ് ;സിപിഐയുടെ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് മലയോരം

Janayugom Online

തൊടുപുഴ: പെട്രോൾ‑ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് ജില്ലയിലെമ്പാടും സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയിൽ സാമ്പത്തീക ഞെരുക്കത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് ഇരട്ട പ്രഹരം നൽകിക്കൊണ്ട് ദിനം പ്രതി വിലവർധിപ്പിക്കുന്ന കേന്ദ്രത്തിന്റെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ചാണ് ജില്ലയിൽ ശക്തമായ സമരവുമായി സിപിഐ രംഗത്ത് എത്തിയത്.
തൊടുപുഴ താലൂക്കിൽ സിപിഐയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭമാണ് നടന്നത്. തൊടുപുഴ ടൗണിൽ ഇരുചക്ര വാഹനങ്ങൾ തള്ളിക്കൊണ്ടുള്ള പ്രതിഷേധ സമരം സംസ്ഥാന കൗൺസിൽ അംഗം കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പി പി ജോയി,മുഹമ്മദ് അഫ്സൽ, അമൽ അശോകൻ എന്നിവർ സംസാരിച്ചു. ആലക്കോട് നടന്ന സമരം സിപിഐ താലൂക്ക് അസി.സെക്രട്ടറി പി ജി വിജയൻ ഉദ്ഘാടനം ചെയ്തു. ബാബു ജോസഫ്,വർക്കി എന്നിവർ പങ്കെടുത്തു. അറക്കുളത്തു നടന്ന സമരം അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ ഉദ്ഘാടനം ചെയ്തു. ബിബിൻ സി വി,എ കെ ശശി,സുശീല ഗോപി,പി കെ രവി എന്നിവർ പങ്കെടുത്തു.
കുമാരമംഗലത്ത് നടന്ന സമരം പാർട്ടി ജില്ലാ കൗൺസിൽ അംഗം വി ആർ പ്രമോദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി എസ് സുരേഷ്,എൻ ജെ കുഞ്ഞുമോൻ,ബിന്ദു ഷാജി എന്നിവർ പങ്കെടുത്തു. കരിങ്കുന്നത്തു നടന്ന സമരം ലോക്കൽ സെക്രട്ടറി നോബിൾ പി ഡൊമനിക്ക് ഉദ്ഘാടനം ചെയ്തു. എൻ കെ അഗസ്റ്റ്യൻ,എ എം മത്തായി എന്നിവരും കരിമണ്ണൂരിൽ നടന്ന സമരം ലോക്കൽ സെക്രട്ടറി കെ കെ രാജനും ഉദ്ഘാടനം ചെയ്തു. ടോമി സെബാസ്റ്റ്യൻ പങ്കെടുത്തു. മണക്കാട് സമരം സിപിഐ താലൂക്ക് കമ്മറ്റി അംഗം എൻ ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ടി കെ ബാബു, എൻ ഷാബു എന്നിവർ പങ്കെടുത്തു.
പുറപ്പുഴയിൽ നടന്ന സമരം പി ജി പ്രസാദ് ഉൽഘാടനം ചെയ്തു. ഇ എം ഗോപി, പി എൻ വിജയൻ എന്നിവർ പങ്കെടുത്തു. മുള്ളരിങ്ങാട് താലൂക്ക് കമ്മറ്റി അംഗം കെ ആർ സാൽമോൻ സമരം ഉദ്ഘാടനം ചെയ്തു. സജി പൗലോസ്, മായ ശിവദാസ്,സതീശൻ, ഇ വി ശിവദാസ് എന്നിവർ പങ്കെടുത്തു. ഉടുമ്പന്നൂരിൽ അഡ്വ. എബി ഡി കോലോത്ത് സമരം ഉദ്ഘാടനം ചെയ്തു. കെ എസ് ഉല്ലാസ്, ബിന്ദു രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. കോലാനിയിൽ നടന്ന സമരം തൊടുപുഴ ലോക്കൽ കമ്മറ്റി അംഗം കെ ആർ ദേവദാസ് ഉദ്ഘാടനം ചെയ്തു. എം എസ് ജയൻ,പി കെ ജോണി എന്നിവർ പങ്കെടുത്തു.