June 4, 2023 Sunday

Related news

June 4, 2023
June 3, 2023
June 1, 2023
May 20, 2023
May 3, 2023
March 30, 2023
March 23, 2023
March 23, 2023
December 3, 2022
November 7, 2022

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗക്കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
October 13, 2022 5:49 pm

കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള ബലാത്സംഗക്കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ റിപ്പോര്‍ട്ടും കൈമാറി. അതേസമയം യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. കോടതിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കൈമാറി. പലതവണ ബലാത്സംഗം ചെയ്‌തുവെന്ന് പരാതിക്കാരി ക്രൈംബ്രാഞ്ചിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എൽദോസിന്റെ കുറ്റകൃത്യത്തിന്റെ തെളിവുകൾ പരാതിക്കാരി വെളിപ്പെടുത്തി. 

ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കുന്നതിന് യുവതിയുടെ മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി യുവതി മൊബൈൽ ഫോൺ ഉദ്യോഗസ്ഥർക്ക് കൈമാറും. കൂടാതെ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുടുതൽ തെളിവുകൾ കൂടി പുറത്ത് വന്നിട്ടുണ്ട്.

Eng­lish Summary:An FIR has been reg­is­tered against Eldos Kun­nap­pil­ly in a rape case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.