ചൊവ്വാഴ്ച നടന്ന ദില്ലി തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി എം എൽ എക്കുനേരെ ഉണ്ടായ വെടി വയ്പിൽ ഒരാൾ കൊല്ലപ്പെട്ടു.
വിജയാഘോഷത്തിന് ശേഷം ക്ഷേത്രദർശനം കഴിഞ്ഞ് നിന്ന് മടങ്ങുകയായിരുന്ന നരേഷ് യാദവിന്റെ സംഘത്തിന് നേരെയായിരുന്നു
വെടിവയ്പ്. ആം ആദ്മി പാർട്ടി അശോക് മാൻ ആണ് മരിച്ചതെന്ന് ആം ആദ്മി ട്വീറ്റ് ചെയ്തു.
മറ്റൊരാൾക്ക് പരിക്കേറ്റു,
മെഹ്റോളി മണ്ഡലത്തിൽ നിന്നാണ് നരേഷ് യാദവ് തെരഞ്ഞെടുക്കപ്പെട്ടത്.
നാല് തവണ വെടിയുതിർത്തതായി നരേഷ് യാദവ് പറഞ്ഞു.
പെട്ടെന്നായിരുന്നു വെടിവയ്പ്പുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കിഷൻഗഞ്ച് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.