Web Desk

February 22, 2020, 10:58 pm

ഒന്ന് തോറ്റ് തരൂ.. ലിവർപൂളിന് കത്തയച്ച് മാഞ്ചസ്റ്ററിന്റെ കുഞ്ഞ് ആരാധകൻ

Janayugom Online

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അപരാജിതരായി മുന്നേറുന്ന ലിവർപൂൾ എഫ്‌സി കിരീടത്തിലേക്ക് കുതിക്കുകയാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു കുഞ്ഞ് ആരാധകൻ ലിവർപൂളിനെഴുതിയ ഒരു കത്താണ് ഫുട്ബോൾ ലോകത്ത് ഇപ്പോൽ ചർച്ചാവിഷയം. ലിവര്‍പൂളിനോട് ഇനി ജയിക്കരുത് എന്ന അപേക്ഷയുമായി മാഞ്ചെസ്റ്റര്‍ യു­ണൈ­റ്റഡിന്റെ കുഞ്ഞ് ആ­രാധകന്‍ രംഗത്ത് വന്നിരിക്കുന്നത്. ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിനാണ് പത്ത് വയസ്സുള്ള ഡാരഗ് കേർലി കത്തയച്ചത്. താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണെന്നും ലിവര്‍പൂളിന്റെ തുടര്‍ വിജയങ്ങള്‍ തനിക്ക് സങ്കടമാണെന്നും കത്തി­ല്‍ പറയുന്നു. അതു കൊണ്ട് ഇനി ലിവര്‍പൂളിനെ തോല്‍പ്പിക്കാമോ എന്നായിരുന്നു കേര്‍ലിയുടെ ക്ലോപ്പിനോടുള്ളചോദ്യം. ലിവര്‍പൂള്‍ വളരെയധികം മത്സരങ്ങള്‍ ജയിക്കുന്നുണ്ട്. ഒരു യുണൈറ്റഡ് ആരാധകന് സ­ഹിക്കാവുന്നതിലും അപ്പുറമാണത്. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തില്‍ തോല്‍ക്കണം. ഡാരഗ് ക­ത്തില്‍ എഴുതി. എന്നാല്‍ ലിവര്‍പൂള്‍ ജയിക്കരുതെന്ന് കേര്‍ലി ആഗ്രഹിക്കുന്നതുപോലെ ടീം ജയിക്കണമെന്നാഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആ­രാ­ധകര്‍ ഉണ്ടെന്നും അവരെ നിരാശപ്പെടുത്താതിരിക്കലാണ് തന്റെ ജോലിയെന്നും ക്ലോപ്പ് മറുപടിയില്‍ പറഞ്ഞു.

ENGLISH SUMMARY: A 10-year-old Man­ches­ter Unit­ed sup­port­er who wrote to Jür­gen Klopp

YOU MAY ALSO LIKE THIS VIDEO