Sunday
15 Dec 2019

ഓട്ടോക്കാരന്റെ ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് ഒരുവര്‍ഷത്തിനുശേഷം നീതി ലഭിച്ചു

By: Web Desk | Wednesday 5 June 2019 9:21 AM IST


കട്ടപ്പന: യാത്രക്കാരിയെ ബലാല്‍സംഘം ചെയ്ത കേസില്‍ ഓട്ടോ ഡ്രൈവറായ അട്ടപ്പളളം കിഴക്കേകാവിനാല്‍ അനീഷിനെ മൂന്നുവര്‍ഷത്തെ കഠിനതടവും 25000 രൂപ പിഴ അടക്കാനും വിധിച്ചു. കട്ടപ്പന അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ഉത്തരവിട്ടത്. പിഴ അടക്കാത്തപക്ഷം മൂന്നുമാസത്തെ വെറും തടവും പരാതിക്കാരിക്കുനേരെ വധഭീഷണി ഉയര്‍ത്തിയതിന് രണ്ടുവര്‍ഷത്തെ വെറും തടവും പ്രതി അനുഭവിക്കണം.
കോട്ടയത്തുനിന്നും കുമളി ബസ്സ്റ്റാന്റിലെത്തി കൂട്ടുകാരിയുടെ അടുത്തേക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറിയ സ്ത്രീയെ ഓട്ടോ ഡ്രൈവറായിരുന്ന അനീഷ് ബലാല്‍സംഘം ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
ഓട്ടോയില്‍ കയറിയ സ്ത്രീയെ പ്രതി പളളിയിലേക്ക് കൊണ്ടുപോകാതെ ഒട്ടകത്തലമേട്ടിലുളള സ്വന്തം വീട്ടില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ഭര്‍ത്താവിനേയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിനു പിന്നാലെ പരാതിക്കാരിയുടെ ഗര്‍ഭം അലസിപ്പോയി. എന്നാല്‍ ജീവന് ഭീഷണി ഉണ്ടായിരുന്നതിനാല്‍ സംഭവശേഷം ഒരുവര്‍ഷം കഴിഞ്ഞാണ് യുവതി പൊലീസില്‍
പരാതിപ്പെട്ടത്.

YOU MAY LIKE THIS VIDEO

Related News