കത്തോലിക്ക വൈദികനെ സഭ പുറത്താക്കി. കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിലാണ് നടപടി. എംസിബിഎസ് സന്യാസ സഭാ അംഗമായ ടോമി കരിയിലക്കുളത്തെയാണ് വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കിയത്. സന്യാസ സഭ നേതൃത്വം സ്വീകരിച്ച നടപടിക്ക് വത്തിക്കാൻ അംഗീകാരം നൽകി.
എംസിബിഎസ് സന്യാസ സഭയുടെ മഹാരാഷ്ട്രയിലെ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം. ഇക്കാലയളവിൽ വൻ തുകയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സഭയുടെ ആലുവ ജനറലേറ്റാണ് നടപടി സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.സുപ്പീരിയർ ജനറൽ ജോസഫ് മാ ലേപ്പറമ്പിൽ ആണ് കഴിഞ്ഞ വർഷം ജൂലൈ 19 ന് സന്യാസ സഭ വത്തിക്കാന്‍ നൽകിയ അന്വേഷണ റിപ്പോർട്ട് ശരിവെച്ച വിവരം പുറത്തുവിട്ടത്.
English Summary:Financial irregularity catholic priest was expelled from the church You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.