കാബൂള്‍ യൂണിവേഴ്‌സിറ്റി കാംപസിനുമുന്നില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുമരണം

Web Desk
Posted on July 19, 2019, 3:27 pm

കാബൂള്‍; കാബൂള്‍ യൂണിവേഴ്‌സിറ്റി കാംപസിനുമുന്നില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുമരണം. 27പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ആയിരുന്നു സ്‌ഫോടനം. ചാവേറുകളാണോ സ്ഥാപിച്ച ബോംബ് ആണോ പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല. വാഹനങ്ങള്‍ക്കും തകരാറുണ്ട്. ഇതുവരെ സംഘടനകള്‍ ഒന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ട് രംഗത്തുവന്നിട്ടില്ല. താലിബാന്‍,ഐസിസ് സംഘങ്ങള്‍ നിരന്തരം സ്‌ഫോടനങ്ങള്‍ നടത്തുന്ന സ്ഥലമാണ് കാബൂള്‍. സുരക്ഷാഭടന്മാരും ഉദ്യോഗസ്ഥരും സാദാരണ ജനങ്ങളും സ്‌ഫോടനത്തിന് ഇരയാവാറുണ്ട്.