കാലൊച്ചകള്‍

Web Desk
Posted on January 14, 2018, 1:43 am


 

 

 

ശാസ്താംകോട്ട ഭാസ്

കാലൊച്ചകള്‍
അടുത്തുവരികയാണ്
കാതുകള്‍ കൂര്‍പ്പിച്ച്
കണ്ണുകള്‍ തുറന്ന് നാം
കരുതിയിരിക്കണം.
മുഖം മറച്ച്
മനസ്സില്‍ ഭയം നിറച്ച്
ഇരുള്‍ മറപറ്റി
ഇടിമിന്നലായവര്‍
കടന്നുവന്നേക്കാം.
അസഹിഷ്ണുക്കള്‍
അധികാരത്തണല്‍പ്പറ്റി
അഴിഞ്ഞാട്ടം തുടര്‍ന്നേക്കാം.
കരുതിയിരിക്കുക
കാലൊച്ചകള്‍
അടുത്തുവരികയാണ്.
നീതിനീതി എന്നു നാം
അലമുറയിടുമ്പോള്‍
കുരുതി കുരുതി എന്നവര്‍
ആക്രോശിക്കുന്നുണ്ട്!
വരികയാണവര്‍
മതചിഹ്നങ്ങളില്‍
മനസ്സുഹോമിച്ചവര്‍
മതഭ്രാന്തിളകി
മദോന്മത്തരായവര്‍
ശിലായുഗത്തിന്റെ
പുതിയവേതാളങ്ങള്‍
വിദ്വേഷചിന്തയ്ക്ക്
വെളിച്ചമേകുന്നവര്‍
വരികയാണവര്‍
പോയകാലത്തിന്റെ
നന്മകളൊക്കെയും
തല്ലിക്കെടുത്തുവോര്‍
കരുതിയിരിക്കുക!
കാലൊച്ചകള്‍
അടുത്തുവരികയാണ്…