ക്വാറി ഉൽപ്പന്നങ്ങൾക്ക് തീ വില: നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭനത്തിലേക്ക്

Web Desk
Posted on February 25, 2019, 5:38 pm

അന്യജില്ലയിലെ ക്വാറി, ക്രഷർ മാഫിയയെ സഹായിക്കാൻ ഉദ്യോഗസ്ഥരും രംഗത്ത്

മാനന്തവാടി: വയനാട് ജില്ലയിൽ ക്വാറി ഉൽപ്പനങ്ങൾക്ക് തീപിടിച്ച വില ഇടാക്കുന്നു. ജില്ലയിലെ ക്വാറികൾക്കും മണലെടുക്കുന്നതിനും അനുമതി നൽക്കാത്തതിനാൽ കണ്ണൂർ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് കല്ലും മണലും ജില്ലയിൽ എത്തുന്നത്.ഇതിനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നൂറ്റി ഇരുപതിലധികം ക്വാറി ഉൽപ്പന്നങ്ങൾ വിൽക്കുന്ന യാർഡുകൾ പ്രവർത്തിക്കുന്നുണ്ട്.

ജില്ലയിലെ ക്വാറികൾക്ക് അനുമതി നൽകേണ്ടിയിരുന്നത് മാനന്തവാടി സബ്ബ് കളക്ടർ ഓഫിസിൽ നിന്നുമായിരുന്നു.എന്നാൽ ഒരോ സൈറ്റിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ചില ജീവനാക്കാരുടെയും അന്യജില്ലയിൽ നിന്നും ക്വാറി ഉൽപ്പന്നങ്ങൾ എത്തിക്കുന്ന ഏജന്റമാരും തമ്മിലുള്ള അവിഹിത ബന്ധമാണ് ജില്ലയിൽ നിയമാനുസൃതം ലഭിക്കേണ്ട ക്വാറികൾക്ക് വിവിധ കാരണങ്ങൾ ഉന്നയിച്ച് അനുമതി നൽക്കുന്നത് വൈകിപ്പിക്കുന്നത്.

ക്വാറി ഉൽപ്പനങ്ങളുടെ ക്ഷാമം കാരണം ജില്ലയിൽ വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തികൾ, ത്രിതല പഞ്ചായത്തുകളുടെ വീട് നിർമ്മാണങ്ങൾ ഉൾപ്പെടെ നിലച്ച സ്ഥിതിയിലാണ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാവികസനസമതിയുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗത്തിൽ കല്ല് ഒരടിക്ക് മുപ്പത്തിയാറ് രൂപ നിരക്കിൽ കയറ്റി നൽകണമെന്ന് തിരുമാനിച്ചത്.എന്നാൽ ഇപ്പോൾ നാൽപ്പത്തിയെട്ട് മുതൽ അമ്പത്തിരണ്ട് രൂപ വരെയുള്ള നിരക്കിലാണ് വിൽപ്പന നടത്തുന്നത്.ഇതിന് പുറമേ വണ്ടിക്കൂലിയും ആവശ്യക്കാരൻ കൊടുക്കണം.സംസ്ഥാന പരിസ്ഥിതി നിർണ്ണായ സമതി ചെയർമാൻ ഡോ.കെ.പി. ജോയിയും അഡിഷണൽ ചിഫ് സെക്രട്ടറി പി.മാരപണ്ഡ്യൻ മെമ്പർ സെക്രട്ടറിയുമായ കമ്മറ്റി പരിശോധന നടത്തി അനുമതി നൽകണമെന്ന 2016 ജൂൺ മാസം ജില്ലാപരിസ്ഥിതി നിർണ്ണായ സമതിക്ക് നൽകിയ നിർദേശം പോലും മാനന്തവാടിയിലെ ഉന്നത റവന്യൂ ഓഫിസിൽ നിന്ന് അന്യജില്ലയിലെ ക്രഷർ മാഫിയക്ക് വേണ്ടി ചില ജീവനക്കാർ രണ്ട് വർഷമാണ് ഫയൽ പുഴ്ത്തിവെച്ചന്ന് അരോപണമുള്ളത്. പരിസ്ഥിതിക്കും പ്രകൃതിക്കും ദോഷകരമല്ലത്ത ക്വാറികൾക്ക് അനുമതി നൽകിയാൽ ജില്ലയിലെ ക്വാറി ഉൽപ്പനങ്ങളുടെ വില വർധനവിന് ഒരു പരിധിവരെ കുറവ് വരും.

സർക്കാരിന് വിവിധയിനത്തിൽ ലഭിക്കേണ്ട റവന്യൂ വരുമാനമാണ് നഷ്ടമായിരിക്കുന്നത്. അന്യജില്ലയിലെ ക്വാറി ക്രഷർ മാഫിയയിൽ നിന്ന് ചില ജീവനക്കാൾ ലക്ഷങ്ങൾ മാസപ്പടി കൈപ്പറ്റുന്നതായും അരോപണങ്ങൾ ഉയരുന്നുണ്ട്.