7 December 2024, Saturday
KSFE Galaxy Chits Banner 2

കൗതുകമായി ഭീമന്‍ കുമ്പളങ്ങ

Janayugom Webdesk
kottayam
December 20, 2021 2:01 pm

പൊന്‍കുന്നം കൂവപ്പള്ളി തട്ടാംപറമ്പില്‍ ബാബു ടി. ജോണിന്റെ പുരയിടത്തില്‍ ഉണ്ടായ എട്ടരകിലോ ഭാരമുള്ള ഭീമന്‍ കുമ്പളങ്ങ കൗതുകമാകുന്നു. ഇത് പുരയിടത്തില്‍ തനിയെ ഉണ്ടായതാണെന്നും ചാണകപ്പൊടി മാത്രമാണ് വളമായി ഇട്ടുകൊടുത്തത്. ഇതോടൊപ്പം ആറ് കുമ്പളങ്ങാകള്‍ വേറെ ഉണ്ടായെങ്കിലും അവയ്ക്ക് ഇതിന്റെ പകുതി വലിപ്പവും തൂക്കവും മാത്രമാണുള്ളത്. റിട്ട. ഹെഡ്മാസ്റ്ററും കേരള സംസ്‌കാര വേദി കോട്ടയം ജില്ലാ പ്രസിഡന്റുമായ ബാബു ടി. ജോണിന്റെ പുരയിടത്തില്‍ കപ്പ, കാച്ചില്‍, ചേന തുടങ്ങിയ കൃഷികളും ഉണ്ട്. ആദ്യമായാണ് ഇത്രയും വലിപ്പമുള്ള കുമ്പളങ്ങ ലഭിച്ചതെന്നും അപൂര്‍വ്വമായതിനാല്‍ ഇത് സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.