ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ക്യാമ്പ് 28ന് തൃശൂരില്‍

Web Desk
Posted on July 26, 2019, 8:12 pm

പാലക്കാട്: കേരള സംസ്ഥാന ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി) ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ സംസ്ഥാന ക്യാമ്പ് 28 ഞായറാഴ്ച തൃശൂരില്‍ നടക്കുമെന്ന് ചുമട്ട് തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വേലു അറിയിച്ചു.
തൃശൂര്‍ ടൗണ്‍ എം ജി റോഡിലുള്ള മച്ചിങ്ങല്‍ രാമദാസ് തീയേറ്ററിന് പുറകുവശം ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ രാവിലെ 10ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എസ് ഇന്ദുശേഖരന്‍നായര്‍ അധ്യക്ഷത വഹിക്കും.
കേരള ചുമട്ടു തൊഴിലാളി നിയമവും കേന്ദ്ര തൊഴില്‍ നിയമ ഭേദഗതികളും എന്ന വിഷയത്തില്‍ കണ്ണൂര്‍ ഡി എല്‍ ഒ ബേബി കാസ്‌ട്രോ ക്ലാസെടുക്കും. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിനാല്‍ എല്ലാ ക്യാമ്പ് അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.