Web Desk

October 28, 2020, 7:17 pm

ജില്ലയിൽ 1149 പേർക്ക് കൂടി കോവിഡ്; 720 പേർക്ക് രോഗമുക്തി; സമ്പർക്കം വഴി രോഗം ബാധിച്ചത് 1106 പേർക്ക്

Janayugom Online

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 1149 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാമെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ചുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 16 പേർക്കുമാണ് പോസിറ്റീവായത്. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1106 പേർക്കാണ് രോഗം ബാധിച്ചത്. 8711 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9995 ആയി. 19 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്. എൽ. ടി. സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 720 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവർ: കോഴിക്കോട് കോർപ്പറേഷൻ 2, പുറമേരി 1, വടകര 1, വളയം 1. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ: കോഴിക്കോട് കോർപ്പറേഷൻ 6, നൊച്ചാട് 2, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 1, കക്കോടി 1, കൊടുവളളി 1, കൊയിലാണ്ടി 1, പുതുപ്പാടി 1, മുക്കം 1, ഒളവണ്ണ 1.
ഉറവിടം വ്യക്തമല്ലാത്തവർ: കോഴിക്കോട് കോർപ്പറേഷൻ 5 (ഗോവിന്ദപുരം, നടക്കാവ്, ചെറുവണ്ണൂർ), കടലുണ്ടി 3, ഫറോക്ക് 2, ചേമഞ്ചേരി 2, ചെങ്ങോട്ടുകാവ് 2, ഫറോക്ക് 2, കക്കോടി 1, കൂരാച്ചുണ്ട് 1, മാവൂർ 1, രാമനാട്ടുകര 1, തിരുവളളൂർ 1, വില്യാപ്പളളി 1.
സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ: കോഴിക്കോട് കോർപ്പറേഷൻ 287, നാദാപുരം 46, കൊടുവളളി 33, കുന്ദമംഗലം 33, ഉണ്ണിക്കുളം 31, തിരുവളളൂർ 31, ഒഞ്ചിയം 30, വടകര 28, കൊയിലാണ്ടി 27, തിരുവമ്പാടി 27, ചങ്ങരോത്ത് 26, ഒളവണ്ണ 25, നടുവണ്ണൂർ 23, ഏറാമല 22, ആയഞ്ചേരി 22, ചോറോട് 21, മണിയൂർ 21, തിക്കോടി 21, കക്കോടി 16, താമരശ്ശേരി 15, ബാലുശ്ശേരി 14, വാണിമേൽ 13, ചാത്തമംഗലം 13, കടലുണ്ടി 13, കുരുവട്ടൂർ 12, നൊച്ചാട് 11, പനങ്ങാട് 10, പെരുവയൽ 10, ചെറുവണ്ണൂർ. ആവള 10, അഴിയൂർ 10, രാമനാട്ടുകര 9, തലക്കുളത്തൂർ 9, കാരശ്ശേരി 9, കിഴക്കോത്ത് 8, കോടഞ്ചേരി 8, മടവൂർ 8, പയ്യോളി 8, ചേളന്നൂർ 8, ചെങ്ങോട്ടുകാവ് 8, ഫറോക്ക് 7, ഉള്ള്യേരി 7, കാവിലുംപാറ 6, മേപ്പയ്യൂർ 5, മുക്കം 5, ഓമശ്ശേരി 5, പുതുപ്പാടി 5.
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർ 19. തിരുവമ്പാടി 6 (ആരോഗ്യപ്രവർത്തകർ), കോഴിക്കോട് കോർപ്പറേഷൻ 4 (ആരോഗ്യപ്രവർത്തകർ), ഉണ്ണിക്കുളം 2 (ആരോഗ്യപ്രവർത്തകർ)
കൊയിലാണ്ടി 2 (ആരോഗ്യപ്രവർത്തകർ), അഴിയൂർ 1 (ആരോഗ്യപ്രവർത്തക), ബാലുശ്ശേരി 1 (ആരോഗ്യപ്രവർത്തക), ചക്കിട്ടപ്പാറ 1 (ആരോഗ്യപ്രവർത്തക), കൊടിയത്തൂർ 1 (ആരോഗ്യപ്രവർത്തകൻ), എടച്ചേരി 1 (ആരോഗ്യപ്രവർത്തകൻ).
9995 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ 252. വീടുകളിൽ ചികിത്സയിലുളളവർ 6244. മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 108 (തിരുവനന്തപുരം 9,കൊല്ലം 05,എറണാകുളം 14,പാലക്കാട് 08, തൃശൂർ 01,മലപ്പുറം 31,കണ്ണൂർ 40).
.… .… .… .… .
701 പേർ കൂടി നിരീക്ഷണത്തിൽ
കോഴിക്കോട്: പുതുതായി വന്ന 701 പേർ ഉൾപ്പെടെ ജില്ലയിൽ 27559 പേർ നിരീക്ഷണത്തിൽ. ഇതുവരെ 1,30, 914 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 309 പേർ ഉൾപ്പെടെ 2799 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 8711 സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5,72,826 സ്രവസാംപിളുകൾ അയച്ചതിൽ 5,69,728 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 5,25,298 എണ്ണം നെഗറ്റീവാണ്. സാംപിളുകളിൽ 3098 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്നലെ വന്ന 222 പേർ ഉൾപ്പെടെ ആകെ 4881 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 406 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയർ സെന്ററുകളിലും, 4435 പേർ വീടുകളിലും, 40 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 7 പേർ ഗർഭിണികളാണ്. ഇതുവരെ 47467 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.