Saturday
16 Feb 2019

ജിസാറ്റ്–31 വിക്ഷേപണം വിജയകരം

By: Web Desk | Wednesday 6 February 2019 8:43 AM IST

ബെംഗളൂരു: ജിസാറ്റ്–31 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ 40–ാമത് വാർത്തവിനിമയ ഉപഗ്രഹമാണ്
ജിസാറ്റ്–31.

ഇന്ത്യൻ സമയം പുലർച്ചെ 2.31 നു ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം. അരിയൻ ലോഞ്ച് കോംപ്ലക്സിൽനിന്ന് വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.
15 വർഷം കാലാവധിയുള്ള ഉപഗ്രഹത്തിന്റെ ഭാരം 2,535 കിലോയാണ്. . ടെലിവിഷൻ, ഡിജിറ്റല്‍ സാറ്റലൈറ്റ് വാർത്താശേഖരണം, വിസാറ്റ് നെറ്റ്‌വർക്ക്. ഡിടിഎച്ച് ടെലിവിഷൻ സേവനം തുടങ്ങിയ കാര്യങ്ങൾക്കാകും ഉപഗ്രഹം വഴി പ്രാധാന്യംഏറുക.

ഇന്ത്യയൊട്ടാകെയും അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലും കവറേജ് ലഭിക്കും.