13 November 2025, Thursday

Related news

November 11, 2025
November 7, 2025
November 7, 2025
November 6, 2025
November 6, 2025
November 3, 2025
October 18, 2025
October 17, 2025
October 16, 2025
October 11, 2025

ടിക്കറ്റ് വരുമാനത്തില്‍ ചരിത്ര നേട്ടം ; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാര്‍

Janayugom Webdesk
തിരുവനന്തപുരം
September 9, 2025 3:42 pm

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോഡ് സ്വന്തമാക്കി . അതിനു ജീവനക്കാരോട് നന്ദി പറഞ്ഞ് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. 2024 ഡിസംബർ 23ന് ശബരിമല സീസണിൽ നേടിയ 9.22 കോടി രൂപയുടെ കളക്ഷൻ റെക്കോർഡാണ് മറികടന്നത്. കെഎസ്ആർടിസി സിഎംഡി മുതൽ മുഴുവൻ ജീവനക്കാരുടെയും ഒരുമിച്ചുള്ള അക്ഷീണ പരിശ്രമമാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാർഥ്യമാക്കാനായതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, ഓരോ ഘട്ടത്തിലും അകമഴിഞ്ഞ പിന്തുണ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യമന്ത്രി, കെഎസ്ആർടിസി ജീവനക്കാർ, യാത്രക്കാർ തുടങ്ങി ഈ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളിയായ മുഴുവൻ പേരോടും മന്ത്രി കെ ബി ​ഗണേഷ് കുമാർ നന്ദി പറഞ്ഞു.
മന്ത്രിയുടെ ഫെസ് ബുക്ക് പോസ്റ്റ്
ഇപ്പോൾ നമ്മൾ നേടിയില്ലെങ്കിൽ
പിന്നെ എപ്പോഴാ.….
എന്റെ പ്രിയപ്പെട്ട ജീവനക്കാർക്ക് നന്ദി, അഭിനന്ദനങ്ങൾ.….
ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം: 10.19 കോടി രൂപ
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു. 2025 സെപ്തംബർ എട്ടാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത്. മുൻപ് 2024 ഡിസംബർ 23ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോൾ മറികടന്നത്. 2024 സെപ്തംബർ 14ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സർവ്വകാല റെക്കോഡ്. 4607 ബസ്സുകൾ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുൻ റെക്കോഡ് വരുമാനം നേടിയ 2024 ഡിസംബർ 23ൽ 4567 ആയിരുന്നു.
KSRTC CMD മുതൽ മുഴുവൻ ജീവനക്കാരുടെയും ഒരുമിച്ചുള്ള അക്ഷീണ പരിശ്രമമാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാർഥ്യമാക്കാനായത്. പുതിയ ബസുകളുടെ വരവും, ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങി കെഎസ്ആർടിസിയിൽ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്…
കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, ഓരോ ഘട്ടത്തിലും അകമഴിഞ്ഞ പിന്തുണ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ മന്ത്രി, സമർപ്പിതമായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാർ, കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാർ, എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം നൽകിയ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ പി എസ് പ്രമോജ് ശങ്കർ തുടങ്ങി ഈ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളിയായ മുഴുവൻ പേരോടുള്ള നന്ദിയും സന്തോഷവും ഈ വേളയിൽ പങ്കുവയ്ക്കുന്നു. മന്ത്രിയുടെ ഫെസ് ബുക്ക് പോസ്റ്റ് ഇങ്ങനെ പോകുന്നു

Kerala State - Students Savings Scheme

TOP NEWS

November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.