ടെഹ്റാൻ: മേജർ ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് കാരണക്കാരനായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്. 800 ലക്ഷം ഡോളറാണ് വില പ്രഖ്യാപിച്ചിരിക്കുന്നത്.
ഓരോ ഇറാൻകാരും ഓരോ ഡോളർ വീതം ഇതിനായി സംഭാവന ചെയ്യണമെന്നും നിർദേശിച്ചു. സുലൈമാനിയുടെ വിലാപയാത്രയുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത അവസരത്തിലാണ് ഔദ്യോഗിക ടെലിവിഷൻ ഇത്തരമൊരു നിർദേശം നടത്തിയത്. ഈ പണം ട്രംപിനെ കൊല്ലുന്നവർക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അമേരിക്കയുടെ ഹൃദയഭാഗത്ത് ആക്രമണം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ പാർലമെന്റംഗം അബോള്‍ഫസൽ അബൗട്ടോറാബി ഭീഷണി മുഴക്കിയിരുന്നു. വൈറ്റ്ഹൗസ് തന്നെ തങ്ങള്‍ക്ക് ആക്രമിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്ക് ആക്രമിക്കാനുള്ള കരുത്തുണ്ട്. ശരിയായ സമയത്ത് അത് ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന ഇറാനിയൻ പാർലമെന്റ് സമ്മേളനവും ട്രംപിനെ ഭീകരൻ എന്നാണ് വിശേഷിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.