August 12, 2022 Friday

ട്രംപ് ഇംപീച്ച്മെന്റ്: സെനറ്റിലെ മിതവാദികളായ റിപ്പബ്ലിക്കൻ അംഗങ്ങളും തങ്ങൾക്കൊപ്പം ചേരുമെന്ന ആത്മവിശ്വാസവുമായി ഡെമോക്രാറ്റുകൾ

Janayugom Webdesk
January 22, 2020 7:15 pm

വാഷിങ്ടൺ: കൂടുതൽ സാക്ഷികളെ വിസ്തരിക്കുമെന്ന തങ്ങളുടെ ആവശ്യം സെനറ്റിലെ മിതവാദികളായ റിപ്പബ്ലിക്കുകൾ അംഗീകരിക്കുമെന്ന പ്രതീക്ഷയോടെ ഡെമോക്രാറ്റുകൾ. ചൊവ്വാഴ്ച ആരംഭിച്ച വിചാരണയുടെ ആദ്യഘട്ട ചർച്ചകൾ ബുധനാഴ്ച പുലർച്ചവരെ നീണ്ടു.
ആദ്യഘട്ടത്തിൽ സെനറ്റ് ഡെമോക്രാറ്റ് നിർദ്ദേശത്തെ പരാജയപ്പെടുത്തിയിരുന്നു. നാല് ശക്തരായ സാക്ഷികളെ വിസ്തരിക്കണമെന്ന ഡെമോക്രാറ്റുകളുടെ നിർദ്ദേശമാണ് തിരിച്ചടി നേരിട്ടത്. കൂടുതൽ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിർദ്ദേശം അട്ടിമറിക്കപ്പെട്ടു.
നിർദ്ദിഷ്ട സമയത്തിനുള്ളിൽ അവ ഹാജരാക്കുന്നതിൽ ഡെമോക്രാറ്റുകൾ പരാജയപ്പെട്ടെന്ന റിപ്പബ്ലിക്കുകളുടെ വാദം ഇംപീച്ച്മെന്റ് മാനേജർ ആഡം ഷിഫ് തള്ളി. സമയം വൈകിയെങ്കിലും ഏറെ വൈകിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമയക്രമം പാലിക്കുന്നതിൽ വീഴ്ച പറ്റിയെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ ഇവിടെ എന്താണ് നടക്കുന്നത് എന്ന് അമേരിക്കൻ ജനത അറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺബോൾട്ടൻ ഹാജരാക്കിയ രേഖകൾ പരിശോധിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം പക്ഷേ ഫലമില്ലാതെ പോയി.
വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് മൈക്ക് മൾവനി, അദ്ദേഹത്തിന്റെ സഹായി റോബർട്ട് ബ്ലെയർ, ബജറ്റ് ഓഫീസർ മൈക്കിൾ ഡഫെ, വൈറ്റ്ഹൗസ്, വിദേശകാര്യമന്ത്രാലയം, പ്രതിരോധവകുപ്പ്, തുടങ്ങിയവർ ട്രംപ് അധികാരദുർവിനിയോഗം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
നിർദ്ദേശങ്ങൾ 47നെതിരെ 53 വോട്ടുകൾക്ക് റിപ്പബ്ലിക്കുകൾ പരാജയപ്പെടുത്തി. മെയിനിൽ നിന്നുള്ള സൂസൻ കോളിൻസ് മാത്രമാണ് നിർദ്ദേശങ്ങളെ പിന്തുണച്ച ഏക റിപ്പബ്ലിക്കൻ അംഗം.
പതിമൂന്ന് മണിക്കൂർ നീണ്ട ചർച്ച പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്.
Trump impeach­ment tri­al: Democ­rats’ bids for new evi­dence dashed in marathon first day 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.