Web Desk

തിരുവനന്തപുരം

January 20, 2020, 7:32 pm

തിരുവനന്തപുരം എയർപോർട്ട് റോഡ് വികസനത്തിന് 13 കോടി രൂപ

Janayugom Online
പ്രതികാത്മക ചിത്രം

തിരുവനന്തപുരം എയർപോർട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് ഫില്ലിൽ നിന്നാണ് ഈ തുക കണ്ടെത്തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന തിരുവനന്തപുരം റോഡ് ഡെവലപ്മെന്റ് കമ്പനി(ടി.ആർ.ടിഎൽ) യോഗത്തിലാണ് തീരുമാനം. വാർഷിക അറ്റക്കുറ്റ പണികൾക്ക് രണ്ട് മുതൽ രണ്ടരക്കോടി രൂപവരെയാണ് ചിലവ് കണക്കാക്കുന്നത്.

ഈ തുക സ്പോൺസർമാർ വഴിയും പരസ്യങ്ങൾ വഴിയും കണ്ടെത്തും. ശംഖുമുഖം ഭാഗത്ത് തകർന്ന ഭാഗം ശരിയാക്കാൻ അഞ്ചുകോടി രൂപയുടെ ടെണ്ടർ ക്ഷണിച്ചു കഴിഞ്ഞു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഫെബ്രുവരി മാസം തുടങ്ങും. യോഗത്തിൽ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ,തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, പൊതു മരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ സിങ്,മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ് സെന്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish sum­ma­ry: Rs 13 crore for Thiru­vanan­tha­pu­ram Air­port Road Development