Web Desk

February 07, 2021, 6:11 pm

നഗരസഭകളിലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കുളള ദ്വിദിന പരിശീലനം തൊടുപുഴയിൽ

Janayugom Online

തൊടുപുഴ: മുനിസിപ്പാലിറ്റി ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കുളള ദ്വിദിന പരിശീലനം 8,9 തീയതികളിൽ തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഇടുക്കി ജില്ലയിലെ കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളോടൊപ്പം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, പിറവം, കൂത്താട്ടുകുളം മുനിസിപ്പാലിറ്റികള്‍ കൂടി തൊടുപുഴയില്‍ പങ്കെടുക്കും.
കില നിയോഗിക്കുന്ന റിസോഴ്സ് പേഴ്സണ്‍ ആണ് ക്ലാസ്സുകള്‍ നയിക്കുന്നത്. രണ്ട് ദിവസവും രാവിലെ 9. 30 ന് തുടങ്ങി 5 മണിക്ക് പൂര്‍ത്തിയാകുന്ന തരത്തിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുളളത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ ജനപ്രതിനിധികള്‍ക്ക് നഗരഭരണത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയുളള പ്രാഥമിക പരിശീലനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ഘട്ടമായിട്ടാണ് ഇപ്പോഴത്തെ പരിശീലനം നടത്തുന്നത്. ആദ്യ പരിശീലനത്തില്‍ നല്‍കിയ ‘ധനകാര്യം’ സംബന്ധമായ പുസ്തകം പഠന വിധേയമാക്കുകയും പരിശീലനത്തിന് വരുമ്പോള്‍ കൊണ്ടുവരുകയും ചെയ്യണം.
മുഴുവന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും പരിശീലനത്തിന് എത്തിചേരുകയും പൂര്‍ണ്ണ സമയവും പങ്കെടുക്കുകയും ചെയ്യണമെന്ന് ജില്ലാ പ്ലാനിംഗ് ആഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ് അറിയിച്ചു.