Janayugom Online
Nurse who is working her shift in a hospital

നഴ്സുമാർക്കായി രാജ്യത്തെ ആദ്യത്തെ  പ്രത്യേക പരിശീലന കേന്ദ്രം ആരംഭിക്കാൻ  മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ. 

Web Desk
Posted on December 13, 2018, 9:14 pm
കൊച്ചി : മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ (എം.എ. എച്ച്.ഇ), ഇന്റർനാഷണൽ സ്കിൽസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (ഐ.എസ് ഡി സി, യുകെ), യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഓഫ് സ്കോട്ട്ലാൻഡ് എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മണിപ്പാലിൽ രാജ്യത്തെ തന്നെ  ആദ്യത്തെ ആർട്ട് ഗ്രാജുവേറ്റ് പരിശീലന  കേന്ദ്രം ആരംഭിക്കുന്നതിനാണ് പുതിയ സഹകരണം ലക്ഷ്യമിടുന്നത്.  ഇതോടെ മണിപ്പാൽ കോളേജ്  ഓഫ് നഴ്സിങ്,  നഴ്സിംഗ് മേഖലയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ  ഒരു പ്രത്യേക പരിശീലന കേന്ദ്രമായി മാറും.
 
 യുകെ, സ്കോട്ലാൻഡ് എന്നിവിടങ്ങളിലേയ്ക്ക് നഴ്സിംഗ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ നഴ്സിങ് ബിരുദധാരികൾക്ക്  അനുബന്ധ പരീക്ഷകളിലും  പരിശോധനകളും എളുപ്പത്തിൽ വിജയം നേടുന്നതിന് ഈ പരിശീലനം അവരെ പ്രാപ്തരാക്കും. ഇത് ആഗോളതലത്തിൽ ഇന്ത്യൻ നഴ്സുമാർക്ക് തൊഴിൽ സാധ്യത വർധിപ്പിക്കും. 
 
മണിപ്പാൽ അക്കാദമി, ഹെൽത്ത്  സയൻസസ് വിഭാഗം  പ്രോ  വൈസ് ചാൻസലർ ഡോ പൂർണിമ  ബാലിക,   എംസിഒഎൻ ഡീൻ അനീസ്  ജോർജ്, മെഡിക്കൽ സർജിക്കൽ  നഴ്സിംഗ്  വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ എൽസ സനടോംബി  ദേവി,  യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഓഫ്  സ്കോട്ലൻഡ് സ്കൂൾ ഓഫ് ഹെൽത്ത് ആൻഡ്  ലൈഫ്  സയൻസസ്   അസിസ്റ്റന്റ്  ഡീൻ ക്ലെയർ ചാൾമേഴ്‌സ്     ഐഎസ്ഡിസി പ്രൊജക്റ്റ് മേധാവി ജോയൽ  ക്യൂറ്റിൻഹോ തുടങ്ങിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.