December 6, 2023 Wednesday

നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Janayugom Webdesk
ക​ണ്ണൂ​ർ
October 8, 2021 5:20 pm

 

എ​ക്സൈ​സ് സം​ഘം ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. 2500 കി​ലോ​ഗ്രാ​മോ​ളം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് ഏ​ക​ദേ​ശം 15 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​മ​ട​ക്കം ര​ണ്ടു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ട്ട​ന്നൂ​ർ ഉ​ളി​യി​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദ് (48), ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി വി​ജ​യ​ൻ (64) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ലാ സ്ക്വാ​ഡി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ റെ​യി​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സി ​സി ആ​ന​ന്ദ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ലെ കാ​ൽ​ടെ​ക്സി​നു സ​മീ​പ​മു​ള്ള മാ​ളി​നു പി​റ​കു​വ​ശ​ത്തെ വീ​ട് ഗോ​ഡൗ​ണാ​ക്കി​യാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​ച്ചി​രു​ന്ന​ത്. ഇ​വി​ടെ നി​ന്നും വാ​ഗ​ണ​ർ കാ​റി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ബ്ദു​ൾ റ​ഷീ​ദി​നെ ആ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​ജ​യ​നെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. വി​ജ​യ​ൻ വാ​ട​ക വീ​ടെ​ടു​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു വ​രു​ന്ന​യാ​ളാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ മു​ൻ​പും എ​ക്സൈ​സും പൊ​ലീ​സും കോ​ട്പ നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട് . അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പ്രി​വന്റീ​വ് ഓ​ഫീ​സ​ർ ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സ് , എം ​കെ സ​ന്തോ​ഷ് , എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗം സീ​നി​യ​ർ ഗ്രേ​ഡ് ഡ്രൈ​വ​ർ കെ. ​ബി​നീ​ഷ് എ​ന്നി​വ​രും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.