Web Desk

ഇടുക്കി

February 16, 2021, 5:09 pm

പാലായിൽ ആരു വന്നാലും നേരിടും: ജോസ് കെ.മാണി

Janayugom Online

ഇടുക്കി: പാലായിൽ മറുഭാഗത്ത് ആര് വന്നാലും നേരിടാൻ തയ്യാറാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ചെറുതോണിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാണി സി കാപ്പന്റെ മുന്നണി മാറ്റം ഒരു വ്യക്തിയുടെ നിലപാട് മാറ്റം മാത്രമാണ്. വിഷയത്തിൽ ചർച്ചയ്ക്ക് പ്രസക്തിയില്ല. മാണി സി കാപ്പന്റെ ജൂനിയർ മാൻഡ്രേക്ക് പ്രയോഗത്തിന് അതേ നാണയത്തിൽ മറുപടി പറയാനില്ല. പാലായുടെയും കേരള കോൺഗ്രസിന്റെയും സംസ്‌കാരം അതല്ല. എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ മുന്നേറ്റം കേരള കോൺഗ്രസിന് കൂടി അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.