Web Desk

Kottayam

May 02, 2021, 12:05 pm

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിയര്‍ക്കുന്നു

Janayugom Online
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിയര്‍ക്കുന്നു.
പുതുപ്പള്ളി മണ്ഡലത്തിൽ  ഉമ്മൻ ചാണ്ടിയുടെ ലീഡ് 2850 ആയി കുറഞ്ഞു.
മണർകാട് പഞ്ചായത്തിൽ എൽ.ഡി.എഫിന് ലീഡ്. 2016 തെരഞ്ഞെടുപ്പില്‍ 27000ത്തിന് മുകളിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം. എന്തായാലും ഇത്തവണ അത് ഉണ്ടാവില്ലെന്നുറപ്പായി.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡല്തില്‍ എല്‍ഡിഎഫിന് നേടാനായ മുന്‍തൂക്കമാണ് നിയമസഭ തെരഞ്ഞെടുപ്പിലും പ്തിഫലിക്കുന്നത്. യുഡിഎഫിന്റെ കോട്ടയായ മണര്‍കാട് പഞ്ചായത്തും, പുതുപ്പള്ളി പഞ്ചായത്തും എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇതില്‍ മണര്‍കാട് പഞ്ചായത്തിലെ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായിട്ടുണ്ട്.